തൃശൂർ: തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്നു ട്രെയിനുകൾ റദ്ദാക്കി. നാളെ (ഏപ്രിൽ 6) , ഏപ്രിൽ 10 തീയതികളിലെ മൂന്ന് ട്രെയിനുകളാണ് പൂർണ്ണമായും റദ്ദാക്കിയത്. അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കുമെന്ന് റെയിൽവേ അറിയിച്ചു. തൃശൂർ യാർഡിലാണ് ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത്.
2022 ഏപ്രിൽ 06, 10 തീയതികളിൽ പൂർണ്ണമായ റദ്ദാക്കിയ ട്രെയിനുകൾ
- 06017 ഷൊർണൂർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് ട്രെയിൻ.
- 06449 എറണാകുളം-ആലപ്പുഴ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ.
- 06452 ആലപ്പുഴ-എറണാകുളം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ.
ഭാഗികമായി റദ്ദാക്കിയവ
- 2022 ഏപ്രിൽ 05, 09 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16342) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.
- ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ്(ട്രെയിൻ നമ്പർ 16341) ഏപ്രിൽ 06, 10 തീയതികളിൽ എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും. ട്രെയിൻ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
- ഏപ്രിൽ 05, 09 തീയതികളിൽ കാരായ്ക്കലിൽ നിന്ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16187) വടക്കാഞ്ചേരിയിൽ സർവീസ് അവസാനിപ്പിക്കും.
- ഏപ്രിൽ 05, 09 തീയതികളിൽ ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16127) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.
- ഏപ്രിൽ 05-ന് ബാനസവാടിയിൽ നിന്ന് പുറപ്പെടുന്ന ബാനസവാടി-എറണാകുളം സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 12684) മുളങ്കുന്നത്തുകാവിൽ സർവീസ് അവസാനിക്കും.
ഏപ്രിൽ 06, 09 തീയതികളിൽ വൈകി ഓടുന്ന ട്രെയിനുകൾ
- ഏപ്രിൽ 05, 09 തീയതികളിൽ MGR ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം മെയിൽ (ട്രെയിൻ നമ്പർ 12623), തൃശ്ശൂർ – പാലക്കാട് സെക്ഷനിൽ 50 മിനിറ്റ് വൈകിയോടും.
2.ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് ഏപ്രിൽ 04, 08 തീയതികളി പുറപ്പെടുന്ന എറണാകുളം മംഗള എക്സ്പ്രസ് ഷൊർണൂർ-തൃശൂർ സെക്ഷനിൽ 45 മിനിറ്റ് വൈകിയോടും.
- കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് ഏപ്രിൽ 05, 09 തീയതികളിൽ പുറപ്പെടുന്ന കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526) പാലക്കാട് – തൃശൂർ സെക്ഷനിൽ; 35 മിനിറ്റ് വൈകിയോടും.
- എറണാകുളം ജംഗ്ഷൻ – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16305 ) ഏപ്രിൽ 06-ന് 30 മിനിറ്റ് വൈകും.
- 2022 ഏപ്രിൽ 06, 10 തീയതികളിൽ ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ – പുനലൂർ പ്രതിദിന എക്സ്പ്രസ് (ട്രെയിൻ നമ്പർ 16328) 20 മിനിറ്റ് വൈകും.
- ഏപ്രിൽ 04ന് ഋഷികേശിൽ നിന്ന് പുറപ്പെട്ട യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ്(ട്രെയിൻ നമ്പർ 22660), ഷൊർണുറിനും – തൃശ്ശൂരിനുമിടയിൽ 15 മിനിറ്റ് വൈകും.
- ഏപ്രിൽ 08-ന് ചണ്ഡിഗഡ് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട കൊച്ചുവേളി സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 12218) ഷൊർണൂറിനും-തൃശ്ശൂരിനും ഇടയിൽ 15 മിനിറ്റ് വൈകും.