ആന്ധ്രയിൽ 13 ജില്ലകൾ പ്രഖ്യാപിച്ച് ജഗൻമോഹൻ റെഡ്ഡി സർക്കാർ

National

ആന്ധ്രപ്രദേശിൽ ഒറ്റയടിക്ക് 13 ജില്ലകൾ പ്രഖ്യാപിച്ച് വൈ.എസ് ജഗൻമോഹൻ റെഡ്ഡി സർക്കാർ. 13 ജില്ലകളുണ്ടായിരുന്ന സംസ്ഥാനത്ത് പ്രഖ്യാപനത്തോടെ 26 ജില്ലകളുണ്ടാകും. നാളെയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. ഇതിനാവശ്യമായ നടപടികളെല്ലാം വൈഎസ്ആർ കോൺഗ്രസ് നേതാവ് കൂടിയായ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ നടന്നിരിക്കുകയാണ്.
നാളെ തന്നെ ജില്ലകളിൽ ചുമതലയേറ്റെടുക്കാൻ ഓഫീസർമാർക്ക് നിർദേശം നൽകിയ മുഖ്യമന്ത്രി അതിനുവേണ്ട നടപടികൾ പൂർത്തിയാക്കാനും പറഞ്ഞിട്ടുണ്ട്. ജില്ലകളുടെ പോർട്ടലുകളും ഹാൻഡ് ബുക്കുകളും അദ്ദേഹം തന്നെ നാളെ പ്രകാശനം ചെയ്യും.

വാർഡുകളിലും ഗ്രാമങ്ങളിലും അക്ഷീണം പ്രവർത്തിച്ച വളണ്ടിയർമാരെ ഏപ്രിൽ ആറിന് മുഖ്യമന്ത്രി അഭിനന്ദിക്കും. ജില്ലകൾ പുനഃക്രമീകരിക്കാനായി നാലു ഉപസമിതികൾ മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *