ബത്തേരി : അക്ഷരദീപം സാംസ്‌കാരിക സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ എഴുത്തുകാരുടെ കൂട്ടായ്മ സുൽത്താൻ ബത്തേരിയിൽ ജോൺ മത്തായി നൂറനാൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ ഭാഗമായി സീനിയർ എഴുത്തുകാരെ ആദരിച്ചു.
ഹരിദാസൻ ശ്രീരാഗം അധ്യക്ഷത വഹിച്ചു.
പി കെ സത്താർ, കെ റഷീദ്, ടി കെ മുസ്തഫ, മിനി ഉതുപ്പ്, ഇന്ദിര ഗംഗാധരൻ, വനജ ടീച്ചർ, സോയ അന്ന, ഭവാനി ടീച്ചർ, ബേസിൽ അരിവയൽ, ശ്രീജ വാരിയർ, ജിപ്സ സുരേഷ്, ആരിഫ് തണലോട്ട് എന്നിവർ പ്രസംഗിച്ചു.
