ദക്ഷിണ കൊറിയ: ദക്ഷിണ കൊറിയയിൽ വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ച് 3 പൈലറ്റുമാർ മരിച്ചു.ഒരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിശീലന പറക്കലിനിടെയാണ് അപകടം.
തെക്കു കിഴക്കൻ നഗരമായ സാച്ചിയോണിലെ മലയോര പ്രദേശത്ത് കെടി-1 എന്ന എയർഫോഴ്സ് വിമാനങ്ങൾ പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നു.രക്ഷപ്പെട്ടയാൾ അപകട നില തരണം ചെയ്തിട്ടില്ലെന്ന് യോൻഹാപ് ന്യൂസ് ഏജൻസി അറിയിച്ചു.
