മാനന്തവാടി:മാനന്തവാടി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് 3 കോടി രൂപ ചിലവഴിച്ച് 3.77 കിലോമീറ്റർ നവീകരിച്ച പേരിയ കോറോം റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവഹിച്ചു.മാനന്തവാടി എം.എൽ.എ ഒ ആർ കേളു മുഖ്യ അതിഥിയായി ഓൺ ലൈനായി പങ്കെടുത്തു.
നിരവിൽപുഴ ബസ്സ്റ്റാൻഡ് പരിസരത്ത് ചേർന്ന പ്രാദേശിക്ക പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ജസ്റ്റിൻ ബേബി ഫലകം അനാച്ഛാദനം ചെയ്തു. യോഗത്തിൽ തൊണ്ടർണാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷത വഹിച്ചു.വയനാട് എംപി രാഹുൽ ഗാന്ധിക്കുവേണ്ടി ടി പ്രമോദ് മാസ്റ്റർ സന്ദേശം വായിച്ചു.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് A K ശങ്കരൻ മാസ്റ്റർ,രമ്യ തെരേഷ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,വാർഡ് മെമ്പർ ഈ വി ഗണേഷ് ,മൈമൂനത്ത്,പ്രീത രാമൻ,ചന്തുമാസ്റ്റർ,വേണു മാസ്റ്റർ,മത്തായി ഐസക്ക്,തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . യോഗത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനീർ ഷിബു കൃഷ്ണ രാജ് സ്വാഗതം പറഞ്ഞു, നീതു സെബാസ്റ്റ്യൻ അസിസ്റ്റന്റ് എൻജിനീയർ നന്ദി രേഖപ്പെടുത്തി.