സ്വര്‍ണവില കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,360 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്‍പതിന് ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ വരെ സ്വര്‍ണവില എത്തി. 40,560 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. 19 ദിവസത്തിനിടെ 2200 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം […]

Continue Reading

കൃഷ്ണപ്രസാദിന് സ്‌നേഹാദരം

കൽപ്പറ്റ:കര്‍ഷകരെയും കാര്‍ഷിക മേഖലയെയും നശിപ്പിച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കാനായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയ 3 കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ അഞ്ഞൂറോളം കര്‍ഷക സംഘടനകളും അതിനെ പിന്തുണച്ച രാജ്യത്തെ ട്രേഡ് യൂണിയന്‍ സംഘടനകളും നടത്തിയ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിച്ച അഖിലേന്ത്യാ കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറി സഖാവ് പി കൃഷ്ണപ്രസാദ് നെ വയനാട് ജില്ലാ സെക്യൂരിറ്റി ആന്‍ഡ് ഹൗസ് കീപ്പിംഗ് എംപ്ലോയിസ് യൂണിയന്‍ ജില്ലാ സമ്മേളനം ആദരിച്ചു. […]

Continue Reading

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.34 രൂപയും ഡീസലിന് 96.05 രൂപയുമായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിലയില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചത്.

Continue Reading

ഓസ്‌കര്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്

തൊണ്ണൂറ്റിനാലാമത് ഓസ്‌കര്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്. പുലർച്ചെ 5.30ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് ചടങ്ങുകൾ നടക്കുക. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. 12 നാമനിര്‍ദേശവുമായി സംവിധായിക ജെയ്ൻ കാമ്പ്യന്‍റെ ‘ദ പവര്‍ ഓഫ് ദ ഡോഗ് ‘ ആണ് മുന്നില്‍ നില്‍ക്കുന്നത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറിൽ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങള്‍ക്കാണ് ഇത്തവണ അക്കാഡമി നോമിനേഷന്‍ ലഭിച്ചത്. ഒലീവീയ കോൾമാനും നിക്കോൾ […]

Continue Reading

ഒമാനിൽ ക്വാറിയിലെ തൊഴിലാളികളുടെമേൽ പാറ ഇടിഞ്ഞുവീണു ആറുമരണം

ഇബ്രി വിലായത്തിലെ അൽ ആരിദ് പ്രദേശത്തു ഇന്നലെ രാത്രിയിൽ ക്വറിയിലെ പാറ ഇടിഞ്ഞുവീണ് ആറു മരണം. അഞ്ചുപേരെ രക്ഷപെടുത്തിയതായും ചിലർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വ്യക്തമാക്കി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഏതുരാജ്യക്കാരാണ് മരിച്ചതെന്നു വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യക്കാരടക്കം അൻപതിലേറെ തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. സംഭവത്തിൽ തൊഴിൽ മന്ത്രാലയം അന്വേഷണം നടത്തണമെന്നു ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് ആവശ്യപ്പെട്ടു.

Continue Reading

സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾക്ക് 13 മുതൽ 50 ശതമാനം വരെ വിലക്കുറവ്

കൊച്ചി: മരുന്നുകളുടെ വിലക്കയറ്റം സംബന്ധിച്ച വാർത്തകൾ വന്നതിൻ്റെ അടിസ്ഥാനത്തിൽ സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾ 13 മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇൻസുലിന്​ 20 മുതൽ 24 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ മുൻഗണന വിഭാഗത്തിൽപെട്ട റേഷൻ കാർഡ് ഉടമകൾക്ക് 25 ശതമാനം ഡിസ്കൗണ്ട് നൽകിവരുന്നുണ്ട്. പൊതുജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീബ്കുമാർ പട്ജോഷി അഭ്യർഥിച്ചു. സപ്ലൈകോക്ക് സംസ്ഥാനത്ത് 96 മെഡിക്കൽ സ്റ്റോറുകളാണ് ഉള്ളത്. അഞ്ച് […]

Continue Reading

എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: വ്യാഴാഴ്​ച തുടങ്ങുന്ന എസ്​.എസ്​.എൽ.സി പരീക്ഷകൾ, ബുധനാഴ്​ച ആരംഭിക്കുന്ന രണ്ടാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്​.എസ്​.ഇ എന്നീ പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്ന്​ പരീക്ഷക്കുമായി 8,91,373 വിദ്യാർഥികളാണ്​ രജിസ്​റ്റർ ചെയ്​തത്​. ചോദ്യ​പേപ്പറുകൾ ട്രഷറി/ബാങ്കുകളിലെ സുരക്ഷ മുറികളിലേക്കും പരീക്ഷ കേന്ദ്രങ്ങളിലേക്കും മാറ്റിത്തുടങ്ങി. മാർച്ച്​ 31 മുതൽ ഏപ്രിൽ 29 വരെയാണ്​ എസ്​.എസ്​.എൽ.സി പരീക്ഷ. ​െഎ.ടി പ്രാക്​ടിക്കൽ പരീക്ഷ മേയ്​ മൂന്ന്​ മുതൽ പത്ത്​ വരെയാണ്​. റെഗുലർ വിഭാഗത്തിൽ 426999ഉം പ്രൈവറ്റായി 408 […]

Continue Reading

സ്വിസ് ഓപ്പണിൽ ആദ്യ കിരീടം നേടി പി.വി സിന്ധു

ബാസൽ: വനിതാ സിംഗിൾസ് ഫൈനലിൽ തായ്ലൻഡിന്റെ ബുസാനൻ ഒങ്ബാംറുങ്ഫാനെ പരാജയപ്പെടുത്തികൊണ്ട്‌ പി.വി.സിന്ധു സ്വിസ് ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടി. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്കോർ: 21-16,21-8.സിന്ധുവിന്റെ ആദ്യ സ്വിസ് ഓപ്പൺ കിരീടവും സീസണിലെ രണ്ടാം കിരീടവുമാണിത്. കഴിഞ്ഞ വർഷവും സ്വിസ് ഓപ്പൺ ഫൈനലിലെത്തിയിരുന്നു. എന്നാൽ ഒളിമ്പിക് ജേത്രി കരോലിന മാരിനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ നാലാം സീഡായ തായ് ലൻഡ് താരത്തിന് ഒരു അവസരവും നൽകാതെയാണ് സിന്ധുവിന്റെ വിജയം. മത്സരം 49 മിനിറ്റിനുള്ളിൽ അവസാനിച്ചു. 2019-ൽ ലോക […]

Continue Reading