നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ തരുവണ പമ്പ്, നടക്കൽ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Continue Reading

സമര കേന്ദ്രവും,ഐക്യദാർഡ്യ സദസും സംഘടിപ്പിച്ചു

എടവക:ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എടവക പഞ്ചായത്ത് സംയുക്ത സമരസമിതി പഞ്ചായത്ത് തലത്തിൽ സമര കേന്ദ്രവും ഐക്യദാർഡ്യ സദസും സംഘടിപ്പിച്ചു.രണ്ടേനാലിൽ നടന്ന പരിപാടി സംയുക്ത സമരസമിതി ചെയർമാൻ തോട്ടത്തിൽ വിനോദ് ഉദ്ഘാടനം ചെയ്തു കെ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു,ജസ്റ്റിൻ ബേബി,എച്ച്. ബി പ്രദീപ് മാസ്റ്റർ,ഇബ്രായി മുതുവോടൻ,കെ.ആർ ജയപ്രകാശ്,ജോഷി വാണാക്കുടി, സന്തോഷ് കുമാർ.പി,ഗിരിജ സുധാകരൻ, സിദീഖ് തോക്കൻ , കെ.എം അബ്ദുള്ള, തുടങ്ങിയവർ അഭിവാദ്യം ചെയത് സംസാരിച്ചു.

Continue Reading

കേരളത്തില്‍ 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍ 10, പാലക്കാട് 10, മലപ്പുറം 8, വയനാട് 6, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,939 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,022 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 13,673 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 349 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. […]

Continue Reading

ജില്ലയില്‍ 6 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (28.03.22) 6 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168160 ആയി. 167102 പേര്‍ രോഗമുക്തരായി. നിലവില്‍ 104 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 98 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 948 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 15 പേര്‍ ഉള്‍പ്പെടെ ആകെ 104 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

വീട് തകർന്നു വീണു; വൻ ദുരന്തമൊഴിവായി

പേരിയ ഹൈസ്കൂൾ റോഡിൽ താമസിക്കുന്ന പൂവനായി അബ്ദുല്ലയുടെ വീട് തകർന്ന് വീണ് വൻദുരന്തമൊഴിവായി. ഇന്ന് കാലത്ത് 11 മണിയോട് കൂടി വീട് തകരുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അയൽവാസികളും നാട്ടുകാരും രക്ഷപ്രവർത്തനം നടത്തി.

Continue Reading

തിരുവല്ലയില്‍ ബൈക്കും ഒമിനിവാനും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട തിരുവല്ലയില്‍ ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്‍ വാരിയാപുരം, സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്.വാഹനങ്ങള്‍ അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ബൈക്ക് ഒമിനി വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് വാനില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും എത്തിയാണ് ഒമിനിയില്‍ കുടുങ്ങിക്കിടന്ന ബൈക്ക് പുറത്തെടുത്തത്. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. അതേസമയം, മരിച്ചവരുടെ മൃതദേഹം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെ […]

Continue Reading

സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

കെ റെയില്‍ സര്‍വേ തുടരാമെന്ന് സുപ്രീം കോടതി; യു ഡി എഫ്- ബി ജെ പി സഖ്യത്തിന് കനത്ത തിരിച്ചടിസില്‍വര്‍ലൈന്‍ സര്‍വേ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സര്‍വേ തുടരുന്നതില്‍ തെറ്റില്ലെന്നും സുപ്രീം കോടതി.ഒരു പദ്ധതി ഇങ്ങനെ തടസപ്പെടുത്താന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്തിനാണ് മുന്‍ ധാരണകളെന്നും സാമൂഹിക ആഘാത പഠനം തടസപ്പെടുത്താനുള്ള ശ്രമം അല്ലെ ഹര്‍ജിക്കാരുടേതെന്നും സുപ്രീം കോടതി ചോദിച്ചു.സില്‍വർലൈന്‍ സർവേ ചോദ്യം ചെയ്ത ഹര്‍ജി സുപ്രീംകോടതി തള്ളി. ഭൂവുടമകള്‍ സമർപ്പിച്ച ഹര്‍ജിയാണ് […]

Continue Reading

കേന്ദ്രസര്‍ക്കാര്‍ ഭാരതത്തിലെ ജനകോടികളെ കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ പണയം വയ്ക്കുന്നു: പി പി ആലി

കല്‍പ്പറ്റ : ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം ഉയര്‍ന്നുകേട്ട ഭാരതത്തിലെ സാധാരണക്കാരും തൊഴിലാളികളും കര്‍ഷകരും ആയ ജനകോടികളെ കോര്‍പ്പറേറ്റുകള്‍ക്ക് മുമ്പില്‍ പണയം വയ്ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. ദ്വിദിന പണിമുടക്കിന്റെ ഭാഗമായി നടന്ന ധര്‍ണ്ണസമരങ്ങളുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെയും സാധാരണക്കാരെയും ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ നടക്കുന്ന സമരം വിജയത്തിലെത്തുക തന്നെ ചെയ്യും. എഴുപതില്‍ അധികം ആളുകള്‍ […]

Continue Reading

ആനക്കുഴി – കുറുമ ക്കൊല്ലി റോഡ് ഉദ്ഘാടനം ചെയ്തു

പനമരം:പനമരം ഗ്രാമ പഞ്ചായത്ത്‌ നാലാം വാർഡ്‌ ആനക്കുഴി – കുറുമക്കൊല്ലി റോഡ് പഞ്ചായത്ത് വൈസ്പ്രസിഡണ്ടും വാർഡ് മെമ്പറുമായ സിനോ പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശ്രീ ബിജു പാറത്തോട്ടയിൽ സ്വാഗതം പറഞ്ഞു.ശ്രീ ആന്റണി വെളളാക്കുഴി അധ്യക്ഷത വഹിച്ചു.ശ്രീ ജോസഫ് മൂലക്കര, ശ്രീ സേവ്യർ മണിത്തൊട്ടി, ഷിനോജ് കോളാപ്പിള്ളിൽ, ജയ് ഇടയക്കൊണ്ടാട്ട്, ജോസ് കോളാപ്പിള്ളി, ,മാത്യൂ ആപ്പുഴ, ജോസ് മുതിരക്കാല, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Continue Reading

ദ്വിദിന ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; വിവിധയിടങ്ങളില്‍ സമരാനുകൂലികളുടെ പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. മോട്ടോര്‍ വാഹന തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ സമരം സാരമായി ബാധിക്കുന്നുണ്ട്. കൊച്ചി ബിപിസിഎല്ലില്‍ സമരാനുകൂലികള്‍ ജീവനക്കാരുടെ വാഹനം തടഞ്ഞു. ബിപിസിഎല്ലിലെ പണിമുടക്ക് നേരത്തെ ഹൈക്കോടതി നിരോധിച്ചിരുന്നു. കൊച്ചിയില്‍ മെട്രോ ഒഴികെയുള്ള ഗതാഗത സംവിധാനങ്ങള്‍ ഏതാണ്ട് സ്തംഭിച്ച അവസ്ഥയാണ്. അതിനിടെ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ ദേശീയ […]

Continue Reading