യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് തീ പിടിച്ച് മരിച്ചു
കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് തീ പടർന്ന് മരിച്ചു. കോഴിക്കോട് നാദാപുരം ജാതിയേരിയിൽ പുലർച്ചെ രണ്ടിനാണ് സംഭവം. കല്ലുമ്മൽ പൊൻപറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. സംഭവത്തിൽ യുവതിക്കും സഹോദരനും അമ്മക്കും പരിക്കേറ്റു. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിൽ കയറിയ രത്നേഷ്, വാതിൽ തകർത്ത് കിടപ്പുമുറിക്ക് തീവെക്കുകയായിരുന്നു. തീപിടിക്കുന്നത് കണ്ട അയൽവാസി ബഹളംവെച്ചാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
Continue Reading