ഡി.വൈ.എഫ്.ഐ പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു

മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്ത് മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് ഉൾപ്പടെ ഉള്ള മാലിന്യങ്ങൾ സംസ്ഥാന സർക്കാരിൻ്റെ ശുചിത്വ മാനതണ്ടങ്ങൾ പാലിക്കാതെ ശുചിത്വ മിഷൻ്റെ മാർഗ്ഗ നിർദേശങ്ങൾക്ക് വിരുദ്ധമായി മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ നിന്നും മാലിന്യം കയറ്റി മീനങ്ങാടി പഞ്ചായത്തിലെ 13-ാം വാർഡിൽ പ്രവർത്തന രഹിതമായി കിടന്നതും മത്സ്യം വളർത്തി കൊണ്ടിരിക്കുന്നതുമായ ജലാശയത്തിൽ നിക്ഷേപിച്ച മീനങ്ങാടി പഞ്ചായത്തിൻ്റെ നടപടിയിൽ പ്രതിക്ഷേധിച്ച് ഡി.വൈ.എഫ്.ഐ മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു. നിലവിൽ ജലാശയം […]

Continue Reading

കെ റെയിൽ കല്ലിടൽ:കൊല്ലത്ത് ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാ ഭീഷണി

കൊല്ലം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിര്‍ത്തിവെച്ച സര്‍വ്വേ കല്ലിടല്‍ ഇന്ന് തുടങ്ങും മുമ്പ് നാട്ടുകാരുടെ പ്രതിഷേധം.തഴുത്തലയില്‍ നാട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തുമെന്ന സൂചനയെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ചത്. ഗ്യാസ് സിലിണ്ടറുമായാണ് ആത്മഹത്യാ ഭീഷണി. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേരളത്തില്‍ ആദ്യമായി സ്ഥിരം സമര കേന്ദ്രം ആരംഭിച്ച ഇടമാണ് തഴുത്തല. പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കൊല്ലത്ത് ഇന്ന് വീണ്ടും കല്ലിടല്‍ പുനരാരംഭിക്കുന്നത്. അതിനിടെ കെ റെയിലിനെതിരായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാനുള്ള […]

Continue Reading

സ്വർണവിലയിൽ വീണ്ടും ഇടിവ്

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,120 രൂപ.ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4765 ആയി. തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ 200 രൂപയുടെ കുറവു രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 160 രൂപ കൂടി താഴ്ന്നു. ഇന്നത്തെ ഇടിവു കൂടിയാവുമ്പോൾ മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ.

Continue Reading

പാർക്കിങ്ങിനെ ചൊല്ലി തർക്കം:നഗരസഭാ കൗൺസിലർക്ക് വെട്ടേറ്റു

മഞ്ചേരി:നഗരസഭാംഗത്തെ ബൈക്കിലെത്തിയ സംഘം അക്രമിച്ചു മാരകമായി പരുക്കേൽപിച്ചു. 16-ാം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനാണ് വെട്ടേറ്റത് .വാഹന പാർക്കിങ് സംമ്പന്ധിച്ച തർക്കമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ ജലീലിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിൽ വച്ചാണ് സംഭവം. കാറിൽ 3 സുഹ്യത്തുക്കളുടെ കൂടെ സഞ്ചരിക്കുകയായിരുന്നു

Continue Reading

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 225 കിലോ കഞ്ചാവ് പിടികൂടി

തമിഴ്നാട്ടിലെ ദിണ്ടിഗലിൽകേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 225 കിലോ കഞ്ചാവ് പിടികൂടി തമിഴ്നാട്ടിലെ ദിണ്ടിഗലിന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നും ലോറിയില്‍ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇടുക്കി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെയും തമിഴ്‌നാട് എന്‍ ഐ ബിയുടെയും നേതൃത്വത്തിലാണ് കഞ്ചാവുമായി എത്തിയ ലോറി പിടികൂടിയത്. തമിഴ്‌നാട് സേലം ശങ്കര ഗിരി സ്വദേശി അരുണ്‍കുമാര്‍, കൃഷ്ണഗിരി അഞ്ചൂര്‍ സ്വദേശി ഷണ്‍മുഖം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Continue Reading

വരവറിയിച്ച്‌ രാജസ്ഥാന്‍; ഹൈദരാബാദിനെതിരെ തകർപ്പൻ വിജയം

പു​ണെ: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 61 റണ്‍സിൻ്റെ മിന്നും വിജയം. ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് – 7 വിക്കറ്റ് നഷ്ടത്തിൽ 210 എടുത്തു. എന്നാൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് – 149/7 എന്ന നിലയിൽ വീഴ്ത്തുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹല്‍, രണ്ട് വീതം വിക്കറ്റ് നേടിയ ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവ ബൗളിങ് മികവാണ് ഹൈദരാബാദ് ബാറ്റിങ്ങിന്റെ മുനയൊടിച്ചത്. ഹൈദരാബാദിന്റെ ആദ്യ നാല് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണും മുൻപേ പുറത്തായി.​ […]

Continue Reading

Google’s great app to help you find your lost phone | DOWNLOAD GOOGLES FIND MY DEVICE

A Google Account can not only store data on your phone but also secure your phone if it is lost. If you lose the device that signed in to your Google Account, you can lock the device anywhere and delete the files on the phone completely. To do this, sign in with your Google Account […]

Continue Reading