ശനിയാഴ്‌ച മുതൽ നാലുനാൾ ബാങ്കുകൾ പ്രവർത്തിക്കില്ല

നാളെമുതൽ നാലുദിവസം ബാങ്ക്‌ അവധി.പിന്നീട് രണ്ടുദിവസം പ്രവർത്തനം കഴിഞ്ഞാൽ വീണ്ടും ഒരു ദിവസം അവധി. അടുത്തയാഴ്‌ചയിൽ ആകെ മൂന്ന് പ്രവൃത്തിദിനം മാത്രമാണുള്ളത്‌. ശനിയാഴ്‌ച പ്രവൃത്തിദിനമായതിനാൽ ആ ആഴ്‌ച മൂന്നുദിവസം കിട്ടും. മാർച്ച് 26 മുതൽ ഏപ്രിൽ മൂന്നുവരെയുള്ള ഒമ്പത് ദിനങ്ങളിൽ ആകെ പ്രവൃത്തിദിനം മൂന്ന് മാത്രമാണ്.നാലാം ശനിയാഴ്‌ചയും ഞായറാഴ്‌ചയും ബാങ്കുകൾ അവധിയാണ്. തുടർന്നുവരുന്ന 28,29 തീയതികളിൽ ദേശീയ പണിമുടക്ക് കാരണം ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ ഒന്നിന് വാർഷിക കണക്കെടുപ്പ് നടക്കുന്നതിനാൽ അന്നും ബാങ്ക് അവധിയാണ്

Continue Reading

മദ്യപിച്ച് വഴക്കുണ്ടാക്കിയതിനെ തുടർന്ന് മകനെ പിതാവ് വെട്ടിപ്പരുക്കേൽപ്പിച്ചു

തൃശൂർ ചേലക്കരയിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയതിനെ തുടർന്ന് മകനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു.തലയോടിനും കൈക്കും ഗുരുതരമായ പരിക്ക് സംഭവിച്ചു.കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി (50) വെട്ടേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാലകൃഷ്ണന്റെ പിതാവ് കുഞ്ഞനെ (75) ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം വാഴക്കാളിയായ ബാലകൃഷ്ണനെ നിരവധി തവണ പൊലീസ് താക്കീത് ചെയ്തിരുന്നു.ബുധനാഴ്ച്ച രാത്രിയും മദ്യപിച്ചെത്തിയ ബാലകൃഷ്ണൻ വീട്ടുകാരുമായി വഴക്കിട്ടു. സഹികെട്ട പിതാവ് മകനെ വെട്ടുകയായിരുന്നു.

Continue Reading

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (79) ഹൃദ്രോഗത്തെ തുടർന്ന് ഇന്ന് പുലർച്ചെ അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടർന്ന് കുറേക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചിന് പേരുമല മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കം. മൃതദേഹം രാവിലെ 11ന് കെപിസിസി ആസ്ഥാനത്തും 12ന് ഡിസിസി ഓഫിസിലും പൊതുദർശനത്തിനു വയ്ക്കും. രണ്ടു വട്ടം ലോക്സഭയിലേക്കും രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. .1945ൽ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനു സമീപമുള്ള തലേക്കുന്നു ഗ്രാമത്തിലാണ് ജനനം. തിരുവനന്തപുരം ഇവാനിയോസ് […]

Continue Reading

IPL ക്രിക്കറ്റ് പതിനഞ്ചാം സീസണ് നാളെ കൊടിയേറ്റം

IPL ക്രിക്കറ്റ് പതിനഞ്ചാം സീസണ് നാളെ കൊടിയേറും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും.10 ടീമുകൾ ഉൾപ്പെടുന്ന ഇത്തവണത്തെ സീസണിൽ 70 ലീഗ് മത്സരങ്ങളടക്കം 74 മത്സരങ്ങളാണ് ഉണ്ടാകുക. 10 ടീമുകളെ അഞ്ചു വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ മത്സരങ്ങൾ.മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപ്പിറ്റൽസ്, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾ ഗ്രൂപ്പ് എയിലും ചെന്നൈ സൂപ്പർ കിങ്സ്, സൺറൈസേഴ്സ് […]

Continue Reading

കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ (25-03-2022) ഒ.പി വിവരങ്ങൾ

1️⃣ജനറൽ ഒ.പി 2️⃣ശിശുരോഗ വിഭാഗം 3️⃣ഗൈനെക്കോളജി 4️⃣ദന്ത രോഗ വിഭാഗം 5️⃣ത്വക് രോഗ വിഭാഗം (ഡോ. സച്ചിൻ) 6️⃣അസ്ഥി രോഗ വിഭാഗം (ഡോ. സുരേഷ്) ( ഒ.പി ടിക്കറ്റ് രാവിലെ 8:00 മുതൽ ഉച്ചക്ക് 12 .30 വരെ, അവധി ദിവസങ്ങളിൽ 11.30 വരെ ഫോൺ : 04936 206226 )

Continue Reading

രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

ദില്ലി:രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച് അടിവെച്ച് ഉയരുകയാണ്. എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോൾ കമ്പനികൾക്കാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ […]

Continue Reading

Job opportunities for nurses in Dubai through Norca Routes

Nurses with a minimum of three years’ work experience in the Departments of Labor and Delivery / Maternity / Postnatal Ward, Midwifery, Outpatient and Emergency are invited to apply for the contract appointment of nurses through Norca Roots, a leading private hospital group in Dubai.Men can also apply at the Emergency Department. Candidates must have […]

Continue Reading

ജില്ലയില്‍ 9 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (24.03.22) 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168111 ആയി. 167003 പേര്‍ രോഗമുക്തരായി. നിലവില്‍ 151 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 144 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 948 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 13 പേര്‍ ഉള്‍പ്പെടെ ആകെ 151 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

സ്റ്റെപ്പ് 2022 നവ്യാനുഭവമായി കൽപ്പറ്റ മുൻസിപ്പൽ യൂത്ത് ലീഗ് പഠന ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ:ചലനാത്മക സമൂഹം സർഗാത്മക രാഷ്ട്രീയം എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ല കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് മുൻസിപ്പൽ തലങ്ങളിൽ നടത്തപെടുന്ന പഠന ക്യാമ്പിന്റെ ഭാഗമായി കൽപ്പറ്റ മുൻസിപ്പൽ യൂത്ത് ലീഗ് കൽപ്പറ്റയിൽ നിന്നും പൊന്നാനിയിലേക്ക് യാത്ര നടത്തി. വ്യത്യസ്തമായ രൂപത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടന അറിവും വിനോദവും പകർന്നു നൽകിയ ക്ലാസും പൊന്നാനിയിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയും ക്യാമ്പിനെ മനോഹരമാക്കി. രാവിലെ ആറ് മണിക്ക് കൽപ്പറ്റയിൽ നിന്നും പഠനയാത്ര കൽപ്പറ്റ മുനിസിപ്പൽ മുസ്ലിം […]

Continue Reading