ലീഗല്‍ മെട്രോളജി അദാലത്ത്

ലോക്ഡൗണ്‍ സാഹചര്യത്തിലും മറ്റേതെങ്കിലും കാരണങ്ങളാലും യഥാസമയം മുദ്ര പതിപ്പിക്കാന്‍ സാധിക്കാതിരുന്ന അളവുതൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മുദ്രപതിപ്പിച്ച് നല്‍കാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് അദാലത്ത് സംഘടിപ്പിക്കുന്നു. 500 രൂപ രജിസ്ട്രേഷന്‍ ഫീസും പരമാവധി ആറ് ക്വാര്‍ട്ടറിന്റെ അധിക ഫീസും മുദ്രഫീസും ഈടാക്കും. അദാലത്തിനായി ഏപ്രില്‍ 10 വരെ ജില്ലയിലെ എല്ലാ താലൂക്കുകളിലുമുള്ള ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈത്തിരി താലൂക്ക് – 8281698117, സുല്‍ത്താന്‍ബത്തേരി താലൂക്ക് – 8281698118, മാനന്തവാടി താലൂക്ക് – […]

Continue Reading

കേരളത്തില്‍ 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂര്‍ 58, കോഴിക്കോട് 45, പത്തനംതിട്ട 43, കൊല്ലം 25, ഇടുക്കി 24, കണ്ണൂര്‍ 22, മലപ്പുറം 21, പാലക്കാട് 20, ആലപ്പുഴ 18, വയനാട് 18, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,804 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15,298 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 14,838 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 460 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. […]

Continue Reading

റോഡ് ഉദ്ഘാടനം ചെയ്തു

പനമരം:ജില്ലാ പഞ്ചായത്ത് 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പനമരം ഗ്രാമ പഞ്ചായത്ത് 13 ആം വാർഡ് (ചുണ്ടക്കുന്ന്) കരുമ്പുമ്മൽ-ആടയാട്ട് ടാറിംഗ് പൂർത്തികരിച്ച റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അജിത്ത്.വി.സി അദ്ധ്യക്ഷ വഹിച്ചു.വാർഡ് കൺവീനർ ഷൈനികൃഷ്ണൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർസജേഷ് സബാസ്റ്റ്യൻ,വൽത്സല, മുരളി, ചന്ദ്രൻ, നാസർ എന്നീവർ സംസാരിച്ചു.ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപ വിയിയോഗിച്ചാണ് പ്രവർത്തി പൂർത്തീകരിച്ചത്.

Continue Reading

സ്വര്‍ണ വിലയില്‍ വീണ്ടും വർധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. പവന് 200 രൂപയാണ് ഇന്നു കൂടിയത്.രണ്ടു ദിവസത്തിനിടെ 680 രൂപയാണ് വർധിച്ചത്.. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,560 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4820 ആയി. ഇന്നലെ പവന് 480 രൂപ ഉയര്‍ന്നിരുന്നു. യുക്രെയ്ന്‍ യുദ്ധാരംഭത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും തുടരുകയാണ്. വരും ദിവസങ്ങളിലും വില ചാഞ്ചാട്ടം പ്രകടിപ്പിക്കാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

Continue Reading

ഗുരുവായൂർ ചരിത്രത്തിൽ ആദ്യമായി ആഡംബര ഹെലികോപ്റ്ററിൻ്റെ വാഹനപൂജ

ഗുരുവായൂർ: 100 കോടി മുടക്കി ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്റ്ററിന്റെ വാഹനപൂജ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വച്ച് നടന്നു. ഇങ്ങനെയൊരു വാഹനപൂജ ഗുരുവായൂരില്‍ ചരിത്രത്തില്‍ ആദ്യമായാണ്. രവി പിള്ള വാങ്ങിയ എച്ച്‌ -145 ഡി 3 എയര്‍ ബസ് വ്യാഴാഴ്ച വൈകിട്ട് 3 -നാണ് അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡില്‍ ലാന്‍ഡ് ചെയ്തത്. ക്ഷേത്രത്തിന് അഭിമുഖമായി നിര്‍ത്തിയ ഹെലികോപ്റ്ററിന് മുന്നില്‍ നിലവിളക്കുകള്‍ കൊളുത്തിവച്ച്‌ നാക്കിലയില്‍ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രം […]

Continue Reading

കാരുണ്യ മരുന്നുകൾ എത്തിക്കാനുള്ള നടപടികൾ തുടങ്ങി;മന്ത്രി വീണാ ജോർജ്

കേ​​ര​​ള മെ​​ഡി​​ക്ക​​ൽ സ​​ർ​​വീ​​സ​​സ് കോ​​ർ​​പ്പ​​റേ​​ഷന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള കാ​​രു​​ണ്യ ഫാ​​ർ​​മ​​സി​​ക​​ളി​​ൽ മ​​രു​​ന്നു​​ക​​ൾ എ​​ത്തി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ തു​​ട​​ങ്ങി​​യ​​താ​​യി ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ർ​​ജ് അറിയിച്ചു. കെ​​എം​​എ​​സ്‌​​സി​​എ​​ല്ലി​​ന് കു​​റെ​​യേ​​റെ പ​​ണം കി​​ട്ടാ​​നു​​ണ്ട്. അ​​ത് കി​​ട്ടി​​ത്തു​​ട​​ങ്ങി​​യ​​തി​​നാ​​ൽ ആ ​​പ​​ണം ഉ​​പ​​യോ​​ഗി​​ച്ച് മ​​രു​​ന്ന് ക​​മ്പ​​നി​​ക​​ളു​​ടെ മൂ​​ന്നു​​വ​​ർ​​ഷ​​മാ​​യു​​ള്ള കു​​ടി​​ശ്ശി​​ക കൊ​​ടു​​ത്തു​​തീ​​ർ​​ക്കാ​​ൻ കെ​​എം​​എ​​സ്‌​​സി​​എ​​ൽ എം​​ഡി​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി​​ക്ക​​ഴി​​ഞ്ഞു. അ​​ത് ഈ​​യാ​​ഴ്ച​​ത​​ന്നെ കാ​​രു​​ണ്യ ഫാ​​ർ​​മ​​സി​​യി​​ൽ പ്ര​​തി​​ഫ​​ലി​​ക്കു​​മെ​​ന്ന് മ​​ന്ത്രി അ​​റി​​യി​​ച്ചു. സം​​സ്ഥാ​​ന​​ത്തെ കാ​​രു​​ണ്യ ഫാ​​ർ​​മ​​സി​​ക​​ളെ നോ​​ർ​​ത്ത്, സൗ​​ത്ത് എ​​ന്നി​​ങ്ങ​​നെ ര​​ണ്ടാ​​യി തി​​രി​​ച്ച് എ​​ല്ലാ​​യി​​ട​​ത്തെ​​യും പ്ര​​ശ്ന​​ങ്ങ​​ൾ പ​​ഠി​​ച്ച് 10 ദി​​വ​​സ​​ത്തി​​ന​​കം റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കാ​​ൻ […]

Continue Reading

ബസ് സമരം രണ്ടാം ദിവസത്തിലേക്ക്

മിനിമം ചാര്‍ജ് 12 രൂപയാക്കുക,വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ നടത്തുന്ന ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. . എൽഡിഎഫ് യോ​ഗത്തിന് ശേഷം നിരക്ക് വർദ്ധനയിൽ തീരുമാനമെടുക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ പ്രതികരിച്ചിരുന്നു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായാണ് ഈ സമരവും. ചാര്‍ജ് […]

Continue Reading

40,000 ടണ്‍ ഡീസല്‍ നൽകി ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ശ്രീലങ്കയ്ക്ക് 40,000 ടണ്‍ ഡീസല്‍ നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്.ശ്രീലങ്കയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ഈ തീരുമാനം. മാസം തോറുമുള്ള ഏഴ് പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ഇന്ധനം എന്നിവയുടെ ഷിപ്‌മെന്റുകള്‍ക്ക് ഇത്. 500 മില്യണ്‍ ഡോളര്‍ ലൈന്‍ ഓഫ് ക്രെഡിറ്റിനാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് ഇന്ധനം നല്‍കുന്നത്.യുക്രൈന്‍- റഷ്യ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണവില ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ലങ്കയുടെ അഭ്യര്‍ത്ഥന ഇന്ത്യ പരിഗണിച്ചത്.അതേസമയം, പാചകവാതകമടക്കമുള്ള ഇന്ധനങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ് ശ്രീലങ്ക നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ, ചൈന […]

Continue Reading

പശ്ചിമബം​ഗാളിൽ എട്ട് പേർ കൊല്ലപ്പെട്ട സംഘർഷത്തിന്റെ അന്വേഷണ ചുമതല ഇനി സിബിഐയ്ക്ക്

പശ്ചിമബം​ഗാളിൽ എട്ട് പേർ കൊല്ലപ്പെട്ട രാംപൂർഹട്ട് ബിർഭും സംഘർഷത്തിന്റെ അന്വേഷണ ചുമതല കൊൽക്കത്ത ഹൈക്കോടതി സിബിഐയ്ക്ക് കൈമാറി. കേസ് വിവരങ്ങൾ സിബിഐക്ക് കൈമാറാൻ പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ഉത്തരവിടുകയായിരുന്നു. രാംപൂർഹട്ടിൽ സംഘർഷം നടന്നയിടത്ത് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ സന്ദർശനം നടത്തിയിരുന്നു. സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം. കുറ്റവാളികളെ വെറുതെ വിടില്ലെന്ന് മമത ബാനർജി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ സഹായധനം നൽകും. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും […]

Continue Reading

മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ

കരണി സ്വദേശിനിയുടെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കർണ്ണാടക മാണ്ട്യ സ്വദേശിയായ ഗിരീഷ് എന്നയാളെയാണ് ബാംഗ്ലൂരിൽ വെച്ച് വയനാട് സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ ജിജിഷ് എ.കെയുടെ നേതൃത്വത്തിലുള്ള അന്വേക്ഷണ സംഘം പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജൂഡിഷണൽ കസ്റ്റഡിയിൽ പാർപ്പിച്ചു.റിയാസ്, അബ്‌ദുൾ ഷുക്കുർ,ജബ്ലു റഹ്മാൻ, റിജോ ഫെർണാണ്ടസ്, പ്രവീൺ എന്നിവർ അന്വേക്ഷണ സംഘത്തിലുണ്ടായിരുന്നു.

Continue Reading