ഇടുക്കിയിൽ യുവാക്കള്‍ക്ക് നേരെ വെടിവയ്പ്പ്; ഒരാള്‍ മരിച്ചു
ഇടുക്കി മൂലമറ്റത്ത് യുവാക്കള്‍ക്ക് നേരെ വെടിവയ്പ്പുണ്ടായി.സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. ബസ് ജീവനക്കാരന്‍ കീരിത്തോട് സ്വദേശി സനല്‍ സാബുവാണ് മരിച്ചത്. സൂഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെ ഗുരുതര പരുക്കുകളോടെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാത സംഘം കാറിലെത്തി വെടിവയ്ക്കുകയായിരുന്നു. മൂലമറ്റം ഹൈസ്‌കൂളിന് മുന്നില്‍ വച്ചായിരുന്നു കാറിലെത്തിയ സംഘം വെടിവച്ചത്. തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സംഘം തട്ടുകടയിലുണ്ടായിരുന്ന നാട്ടുകാര്‍ക്കെതിരേ തോക്കുചൂണ്ടുകയും […]
Continue Reading