മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്ത് മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് ഉൾപ്പടെ ഉള്ള മാലിന്യങ്ങൾ സംസ്ഥാന സർക്കാരിൻ്റെ ശുചിത്വ മാനതണ്ടങ്ങൾ പാലിക്കാതെ ശുചിത്വ മിഷൻ്റെ മാർഗ്ഗ നിർദേശങ്ങൾക്ക് വിരുദ്ധമായി മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ നിന്നും മാലിന്യം കയറ്റി മീനങ്ങാടി പഞ്ചായത്തിലെ 13-ാം വാർഡിൽ പ്രവർത്തന രഹിതമായി കിടന്നതും മത്സ്യം വളർത്തി കൊണ്ടിരിക്കുന്നതുമായ ജലാശയത്തിൽ നിക്ഷേപിച്ച മീനങ്ങാടി പഞ്ചായത്തിൻ്റെ നടപടിയിൽ പ്രതിക്ഷേധിച്ച് ഡി.വൈ.എഫ്.ഐ മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു. നിലവിൽ ജലാശയം നിറഞ്ഞ് കവിഞ്ഞാൽ പൊതു ജനങ്ങൾ ഉപയോഗിക്കുന്ന പുഴയിലേക്ക് എത്തിചേരുക മാത്രമല്ല കൃഷി ഇടങ്ങളും മാലിന്യ കൂഭാരമാകാൻ സാധ്യത ഏറെയാണ്.ഈ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് ഡി.വൈ.എഫ്.ഐ ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും നൽകി.പ്രതിക്ഷേധ പ്രകടനം മീനങ്ങാടി ബ്ലോക്ക് സെക്രട്ടറി ഷാനിബ് പി.എച്ച് ഉദ്ഘാടനം ചെയ്യ്തു.ബോക്ക് പ്രസിഡൻ്റ് ടി.പി ഋതുശോഭ് സ്വാഗതവും സന്ദീപ് വി.എം നന്ദിയും പറഞ്ഞു.ഗസിൻ റഹ്മാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.എ അബ്ബാസ്, വാർഡ് മെമ്പർ ലിസി പൗലോസ് എന്നിവർ അഭിവാദ്യം അർപ്പിച്ചു.