പുണെ: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന് റോയല്‍സിന് 61 റണ്‍സിൻ്റെ മിന്നും വിജയം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് റോയല്‍സ് – 7 വിക്കറ്റ് നഷ്ടത്തിൽ 210 എടുത്തു. എന്നാൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് – 149/7 എന്ന നിലയിൽ വീഴ്ത്തുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹല്‍, രണ്ട് വീതം വിക്കറ്റ് നേടിയ ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവ ബൗളിങ് മികവാണ് ഹൈദരാബാദ് ബാറ്റിങ്ങിന്റെ മുനയൊടിച്ചത്. ഹൈദരാബാദിന്റെ ആദ്യ നാല് ബാറ്റ്സ്മാന്മാര് രണ്ടക്കം കാണും മുൻപേ പുറത്തായി. ഐദന് മര്‍ക്രാം (57*), വാഷിങ്ടണ്‍ സുന്ദര്‍ (40) എന്നിവരുടെ ബാറ്റിങ്ങാണ് വലിയ തോല്‍വിയില്‍നിന്നും ഹൈദരാബാദിനെ രക്ഷിച്ചത്.
നേരത്തെ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും നിറഞ്ഞാടിയ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരേ രാജസ്ഥാൻ റോയൽസിനു കൂറ്റൻ സ്കോർ നേടാനായി .സഞ്ജുവിന് പുറമെ മലയാളി താരം ദേവ്ത്ത് പടിക്കല്‍ (29 പന്തില്‍ 41), ജോസ് ബട്ലര് (28 പന്തില്‍ 35), ഷിംറോണ്‍ ഹെറ്റ്മയേര്‍ (13 പന്തില്‍ 32) മികച്ച പ്രകടനം പുറത്തെടുത്തു. യശ്വസി ജയ്സ്വാള്‍ (20), റിയാന്‍ പരാഗ് (12) എന്നിവരാണ് പുറത്തായ താരങ്ങള്‍. നതാന്‍ കൗള്‍ട്ടര്‍-നൈല്‍ (1) പുറത്താവാതെ നിന്നു.
ടി നടരാജന്, ഉമ്രാന് മാലിക് എന്നിവര്‍ രാജസ്ഥാനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെഫേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.വരവറിയിച്ചിരിക്കുകയാണ് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്. സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ 27 പന്തില്‍ 55 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ അഞ്ച് സിക്സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടും.