കൽപ്പറ്റ:കര്‍ഷകരെയും കാര്‍ഷിക മേഖലയെയും നശിപ്പിച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കാനായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയ 3 കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ അഞ്ഞൂറോളം കര്‍ഷക സംഘടനകളും അതിനെ പിന്തുണച്ച രാജ്യത്തെ ട്രേഡ് യൂണിയന്‍ സംഘടനകളും നടത്തിയ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിച്ച അഖിലേന്ത്യാ കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറി സഖാവ് പി കൃഷ്ണപ്രസാദ് നെ വയനാട് ജില്ലാ സെക്യൂരിറ്റി ആന്‍ഡ് ഹൗസ് കീപ്പിംഗ് എംപ്ലോയിസ് യൂണിയന്‍ ജില്ലാ സമ്മേളനം ആദരിച്ചു. ആദരിക്കല്‍ ചടങ്ങ് കോ ഓപ്പറേറ്റീവ് ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. പിവി സഹദേവന്‍,കെ ടി ബാലകൃഷ്ണന്‍,പി രാജശേഖരന്‍, സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
