ഇബ്രി വിലായത്തിലെ അൽ ആരിദ് പ്രദേശത്തു ഇന്നലെ രാത്രിയിൽ ക്വറിയിലെ പാറ ഇടിഞ്ഞുവീണ് ആറു മരണം. അഞ്ചുപേരെ രക്ഷപെടുത്തിയതായും ചിലർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വ്യക്തമാക്കി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഏതുരാജ്യക്കാരാണ് മരിച്ചതെന്നു വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യക്കാരടക്കം അൻപതിലേറെ തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. സംഭവത്തിൽ തൊഴിൽ മന്ത്രാലയം അന്വേഷണം നടത്തണമെന്നു ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് ആവശ്യപ്പെട്ടു.
