കൊച്ചി: മരുന്നുകളുടെ വിലക്കയറ്റം സംബന്ധിച്ച വാർത്തകൾ വന്നതിൻ്റെ അടിസ്ഥാനത്തിൽ സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾ 13 മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇൻസുലിന് 20 മുതൽ 24 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ മുൻഗണന വിഭാഗത്തിൽപെട്ട റേഷൻ കാർഡ് ഉടമകൾക്ക് 25 ശതമാനം ഡിസ്കൗണ്ട് നൽകിവരുന്നുണ്ട്.
പൊതുജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീബ്കുമാർ പട്ജോഷി അഭ്യർഥിച്ചു. സപ്ലൈകോക്ക് സംസ്ഥാനത്ത് 96 മെഡിക്കൽ സ്റ്റോറുകളാണ് ഉള്ളത്. അഞ്ച് മേഖല മെഡിസിൻ ഡിപ്പോകളുമുണ്ട്.