കൽപ്പറ്റ:ചലനാത്മക സമൂഹം സർഗാത്മക രാഷ്ട്രീയം എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ല കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് മുൻസിപ്പൽ തലങ്ങളിൽ നടത്തപെടുന്ന പഠന ക്യാമ്പിന്റെ ഭാഗമായി കൽപ്പറ്റ മുൻസിപ്പൽ യൂത്ത് ലീഗ് കൽപ്പറ്റയിൽ നിന്നും പൊന്നാനിയിലേക്ക് യാത്ര നടത്തി. വ്യത്യസ്തമായ രൂപത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടന അറിവും വിനോദവും പകർന്നു നൽകിയ ക്ലാസും പൊന്നാനിയിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയും ക്യാമ്പിനെ മനോഹരമാക്കി. രാവിലെ ആറ് മണിക്ക് കൽപ്പറ്റയിൽ നിന്നും പഠനയാത്ര കൽപ്പറ്റ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എ പി ഹമീദ് ഫ്ലാഗോഫ് ചെയ്തു. പൊന്നാനിയിൽ വച്ച് നടന്ന ഉദ്ഘാടന സംഗമം വയനാട് ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എം പി നവാസ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് സലാം മുണ്ടേരി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി അസീസ് അമ്പിലേരി ,മുനിസിപ്പൽ ലീഗ് ഭാരവാഹികളായ സി കെ നാസർ, ബഷീർ എൻ കെ ആശംസകൾ അറീച്ചു. വിവിധ സെഷനുകളിലായി ഹസീം ചേമ്പ്ര ,യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് എ പി മുസ്ഥഫ പി പി മുഹമ്മദ് മാസ്റ്റർ, തോപ്പിൽ സലീം , എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൽപ്പറ്റ മുനിസിപ്പൽ യൂത്ത് ലീഗ് ഭാരവാഹികളായ ഹാരിസ് എടഗുനി , നാസർ ചുഴലി ,അനസ് തന്നാനി, ഷമീർ ഓ പി ,റഷീദ് പെരുന്തട്ട ,ഹാഷിം എം പി ,റ ഹീസ് കെ ടി ,നിഷാദ് ടി എസ് ,ഷംനാസ് ,ജലീൽ മുണ്ടേരി, എന്നിവർ സംബന്ധിച്ചു. മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ കക്കയത്ത് , സ്വാഗതവും മുഹമ്മദലി വെള്ളാരം കുന്ന് നന്ദിയും പറഞ്ഞു.