ചെന്നൈ∙ തികച്ചും അപ്രതീക്ഷിത ‘ട്വിസ്റ്റി’ലൂടെ ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) നായകസ്ഥാനത്തുനിന്ന് പടിയിറങ്ങി മഹേന്ദ്രസിങ് ധോണി. പുതിയ സീസണിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുകയെന്ന് ചെന്നൈ സൂപ്പർ കിങ്സ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ധോണിയിൽനിന്ന് നായകസ്ഥാനം ജഡേജ ഏറ്റെടുക്കുന്ന വിവരം ചെന്നൈ സൂപ്പർ കിങ്സ് പരസ്യമാക്കിയത്.
