മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതിയിൽ വാദംകേൾക്കൽ ഇന്നും തുടരും. കേരളത്തിന്റെ വാദം തന്നെയായിരിക്കും ഇന്നും നടക്കുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരമെന്നുമാണ് കേരളത്തിന്റെ വാദം.
അണക്കെട്ടിന്റെ സുരക്ഷാ പഠനം അന്താരാഷ്ട്ര വിദഗ്ദ്ധർ ഉൾപ്പെട്ട സമിതി നടത്തണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ട് ബലപ്പെടുത്തിയ ശേഷം മതി സുരക്ഷാ പഠനം എന്നതാണ് തമിഴ് നാടിന്റെ നിലപാട്. ജസ്റ്റിസ് എ.എം.ഖാന് വീൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില് വാദംകേൾക്കുന്നത്.
