സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ആരംഭിച്ചു

Kerala

സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ആരംഭിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ.വിവിധ ക്ലാസുകളിലായി 34.5 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.
ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. കൊവിഡിനെ തുടർന്ന് 2 വർഷത്തിന് ശേഷമാണ് ഈ ക്ലാസുകളിൽ വാർഷിക പരീക്ഷ നടക്കുന്നത്.34,37,570 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക്ക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ. 5 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കിയും. വലിയ ആത്മവിശ്വാസത്തോടെയാണ് കുട്ടികൾ പരീക്ഷയ്ക്ക് എത്തിയത്. 2 വർഷത്തിന് ശേഷം വാർഷിക പരീക്ഷ എഴുതുന്നതിലുള്ള സന്തോഷവും കുട്ടികൾ പങ്കുവെച്ചു
അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങൾ ഉള്‍പ്പെടുത്തി. എല്ലാ പാഠഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചോദ്യപേപ്പർ തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *