കാസര്‍ഗോഡ് ഉദുമ പള്ളത്ത് മീൻ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷിബിൽ(21) ജംഷീർ (22) എന്നിവരാണ് മരിച്ചത്.
ഗോവയിൽ ഐ എസ് എൽ മത്സരം കാണാൻ പോവുന്നതിനിടെയാണ് അപകടം.ഹൈദരാബാദ് ടീമിൽ കളിക്കുന്ന മലയാളി താരം അബ്ദുൾ റബീഹിന്റെ ബന്ധുവാണ് മരിച്ച മുഹമ്മദ് ഷിബിൽ.
