കൽപ്പറ്റ:ഇരട്ടിയായി വര്‍ധിപ്പിച്ച് ഭൂനികുതി പൂര്‍ണ്ണമായും പിന്‍വലിക്കണം,വയനാട് പാക്കേജിന് അനുവദിച്ച തുകയുടെ 50% കാര്‍ഷികമേഖലയുടെ അടിസ്ഥാന സൗകര്യത്തിന് വിനിയോഗിക്കണം, കര്‍ഷകര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകളും മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ദീര്‍ഘിപ്പിച്ചും, വായ്പാ തുക വര്‍ധിപ്പിച്ചും നല്‍കുക,വയനാട്ടിലെ എല്ലാ ജപ്തി നടപടികളും, ഭൂമി കരസ്ഥ പെടുത്തല്‍ നടപടികളും മൂന്നുവര്‍ഷത്തേക്ക് മരവിപ്പിക്കുക,കബനീ നദി ജലം വയനാട്ടിലെ കര്‍ഷകര്‍ക്ക് അടിയന്തരമായി ഉപയുക്തം ആക്കുക, കാര്‍ഷിക ശാസ്ത്രജ്ഞരുടെ സേവനം കൃഷിയിടങ്ങളിലെ ലഭ്യമാക്കുക, എല്ലാ പഞ്ചായത്ത് പ്രദേശങ്ങളിലും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കോള്‍ഡ് സ്റ്റോറേജ് സംവിധാനം ആരംഭിക്കുക, ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക,
വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം കാണുക,കരിങ്കല്ല് ഭിത്തികള്‍ സ്ഥാപിച്ച കാണും വേര്‍തിരിക്കുക
വയനാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഹ്രസ്വകാല വിളകള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വയനാട് കര്‍ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് ധര്‍ണ നടത്തി.ധര്‍ണ ജില്ലാ പ്രസിഡണ്ട് ഇ പി ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു.
അഡ്വക്കേറ്റ് ടി യു ബാബു അധ്യക്ഷത വഹിച്ചു.
ഷിജു സെബാസ്റ്റ്യന്‍, സുലേഖ വസന്ത രാജ്, ജോയ് മണ്ണാര്‍ തോട്ടം, ഹെലന്‍ മാത്യു, ബിജു പൈനാടത്ത്, പത്രോസ് പാതിരി ചാല്‍, വിന്‍സെന്റ് ചീക്കല്ലൂര്‍, ജോയ് തേറ്റമല, ബെന്നി തൃക്കൈപ്പറ്റ, ജോസ് പീറ്റര്‍, രതീഷ് പാപ്ലശ്ശേരി, സജി പയ്യമ്പള്ളി, മോഹനന്‍ കുമ്പളാട് , അജയന്‍ പിണങ്ങോട് തുടങ്ങിയവര്‍ പ്രസംഗിച്ചു