എറണാകുളം കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരണപ്പെട്ടതായി ആശുപത്രിയില്‍നിന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. പശ്ചിമബംഗാള്‍ സ്വദേശികളായ കുദൂസ് മണ്ഡല്‍, ഫൈജുല്‍ മണ്ഡല്‍, മുഹമ്മദ് നൂര്‍ അലാം, നജീഷ് അലി എന്നിവരാണ് മരിച്ചത്.
പത്തോളം അടിയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഉച്ചക്ക് രണ്ടരയേടെയാണ് സംഭവം നടന്നത്. അഗ്നിശമന സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പത്തു അഗ്നിശമന സേനാ വാഹനങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആളുകളെ കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി.
