ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍. ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. കെ റെയില്‍ വിരുദ്ധ സമരത്തിനിടെ സമരക്കാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍. കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ ഇന്നലെ രാവിലെ 9 മണി മുതല്‍ സംയുക്ത സമര സമിതിയും നാട്ടുകാരും ചേര്‍ന്ന് സില്‍വന്‍ ലൈന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍തന്നെ സമരക്കാര്‍ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസും ഉഗ്യോഗസ്ഥരും രണ്ടാമതും സര്‍വേ കല്ലുകള്‍ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാര്‍ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവഗണിച്ച് സമരമസമിതി പ്രവര്‍ത്തകര്‍ ബഹളം വെച്ചതോടെയാണ് പൊലീസുമായി സംഘര്‍ഷമുണ്ടായത്.
