കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന് ഇന്ന് മുതല്‍ തുടക്കം

Kerala

സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന് ഇന്ന് മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ തുടക്കമാകും.കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
വെക്കേഷന്‍ സമയത്ത് വാക്‌സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. കുട്ടികളുടെ വാക്സിനേഷൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായാണ് പന്ത്രണ്ട് വയസ് മുതലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഇന്ന് ആരംഭിക്കുന്നത്.

ഇതുവരെ 14 വയസ് മുതലുള്ള വിദ്യാർത്ഥികൾക്കായിരുന്നു വാക്സിൻ നൽകിയിരുന്നത്. കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് 12 വയസുമുതലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. പൈലറ്റടിസ്ഥാനത്തിലാണ് വാക്സിനേഷന് തുടക്കമാകുന്നത്. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *