മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം ആഘോഷ കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. താഴെ കാവിന്സമീപം പ്രവർത്തിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം സബ്ബ് കലക്ടർ ആർ.ശ്രീലക്ഷ്മി ഐഎഎസ് നിർവ്വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യ സംഭാവന മുൻ ആഘോഷ കമ്മിറ്റി ഭാരവാഹി എൻ.കെ. മൻമഥനിൽ നിന്നും ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ഏച്ചോംഗോപി ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയർപേഴ്സൺ പി.വി.എസ് മൂസ, നഗരസഭ കൗൺസിലർ കെ.സി. സുനിൽകുമാർ, ആഘോഷ കമ്മിറ്റി കൺവീനർ അശോകൻ കൊയിലേരി, ട്രസ്റ്റി ഇ.പി. മോഹൻദാസ്, പരമ്പര്യേതര ട്രസ്റ്റി റ്റി.കെ.അനിൽകുമാർ, എക്സികൂട്ടീവ് ഓഫീസർ സി.വി.ഗിരീഷ് കുമാർ, ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ സന്തോഷ് ജി നായർ തുടങ്ങിയവർ സംസാരിച്ചു.
