എംജി സർവകലാശാല അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala

പരീക്ഷാ ഏപ്രിൽ ഒന്ന് മുതൽ

മഹാത്മാ ഗാന്ധി സർവ്വകലാശാല – സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ – എൽ.എൽ.ബി (2016 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷ ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഇതിലേയ്ക്കുള്ള അപേക്ഷ പിഴയില്ലാതെ മാർച്ച് 21 വരെയും 525 രൂപ പിഴയോടെ മാർച്ച് 22നും 1050 രൂപ സൂപ്പർ ഫൈനോടെ മാർച്ച് 23നും സമർപ്പിക്കാം. വിദ്യാർത്ഥികൾ പരീക്ഷാ ഫീസിനു പുറമെ പെപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി – 210 രൂപ)സി.വി ക്യാമ്പ് ഫീസും അടയ്ക്കണം. വിശദ വിവരങ്ങളും ടൈം ടേബ്ളും www. mgu.ac.in എന്ന വെബ് സൈറ്റിൽ

പരീക്ഷാ ഫലം

2021 നവമ്പറിൽ നടന്ന ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ഡബിൾ ഡിഗ്രി ബി.കോം – എൽ.എൽ.ബി (ഓണേഴ്സ് ) ( 2016 അഡ്മിഷൻ – റഗുലർ, 2013-2014, 2015 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് 26 വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www. mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. മാർക്ക് ലിസ്റ്റിന്റെയോ ഹാൾ ടിക്കറ്റിന്റെയോ പകർപ്പും അപേക്ഷയോടൊപ്പം നൽകണം

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2017 അഡ്മിഷൻ – റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി കോം .. എൽ.എൽ ബി (ഓണേഴ്സ് ) – 2017 അഡ്മിഷൻ റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2017 അഡ്മിഷൻ – റഗുലർ പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും. വിശദമായ ടൈംടേബ്ൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2019 അഡ്മിഷൻ – റഗുലർ, പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി കോം. എൽ.എൽ ബി (ഓണേഴ്സ് ) – 2019 അഡ്മിഷൻ റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2019 അഡ്മിഷൻ – റഗുലർ പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2018 അഡ്മിഷൻ – റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി കോം .. എൽ.എൽ ബി (ഓണേഴ്സ് ) – 2018 അഡ്മിഷൻ റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2018 അഡ്മിഷൻ – റഗുലർ പരീക്ഷകൾ ഏപ്രിൽ എട്ടിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജു കളിലെ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2020 അഡ്മിഷൻ – റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി കോം .. എൽ.എൽ ബി (ഓണേഴ്സ് ) – 2020 അഡ്മിഷൻ റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2020 അഡ്മിഷൻ – റഗുലർ പരീക്ഷകൾ ഏപ്രിൽ എട്ടിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

വാക്ക്-ഇൻ-ഇന്റർവ്യൂ മാർച്ച് – 19 ന്

മഹാത്മാഗാന്ധി സർവകലാശാലയിൽ ജൂനിയർ സോഫ്ട് വെയർ ഡവലപ്പർ, സീനിയർ സോഫ്റ്റ് വെയർ തസ്തികകളിൽ താത്ക്കാലിക – കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിലേയ്ക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ മാർച്ച് 19ന് നടക്കും. ജൂനിയർ സോഫ്റ്റ്‌വെയർ ഡവലപ്പറുടെ നാലും സീനിയർ സോഫ്റ്റ്‌വെയർ ഡവലപ്പറുടെ മൂന്നും ഒഴിവുകളാണുള്ളത്. ജൂനിയർ തസ്തികയിൽ പ്രതിമാസം 23000 രൂപാ നിരക്കിലും സീനിയർ തസ്തികയിൽ പ്രതിമാസം 30,000 രൂപാ നിരക്കിലും വേതനം ലഭിക്കും. പ്രായം, യോഗ്യത തുടങ്ങിയ വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. താത്പര്യമുള്ളവർ 19 ന് രാവിലെ 9.30ന് സർവ്വകലാശാല ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലുള്ള എഡി എ. IV സെക്ഷനിൽ ബന്ധപ്പെട്ട രേഖകൾ സഹിതം റിപ്പോർട്ട് ചെയ്യണം. ഇൻ്റർവ്യൂ അന്ന് തന്നെ ഉച്ചയ്ക്ക് ശേഷം 2.30 ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *