കാട്ടിക്കുളം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ നേത്യത്വത്തിൽ ഗിരിവർഗ്ഗ മേഖലയിലെ കുട്ടികളുടെ ആരോഗ്യം ,വിദ്യഭ്യാസം, സുരക്ഷ, സാംസ്ക്കാരിക ഉന്നമനം തുടങ്ങിയ മേഖലകളിൽ ബോധവൽക്കരണം നടത്തുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനുമായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൻ്റെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തിൽ “കരുതൽ – 2022 ” എകദിന ശില്പശാല കാട്ടിക്കുളം എസ്.എൻ .ഡി.പി.ഹാളിൽസംഘടിപ്പിച്ചു.. ശില്പശാലയുടെ ഉത്ഘാടനം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ശ്രീമതി: അഡ്വ.ബബിത ബൽരാജ് നിർവഹിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.പി.വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു… ഉത്ഘാടനത്തിനു ശേഷം “ബാലാവകാശ സംരക്ഷണ നിയമങ്ങളും കുട്ടികളും ” എന്ന വിഷയത്തിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ അഡ്വ :മനിതമൈത്രിയും “കൗമാര വിവാഹവും ഗർഭധാരണവും” എന്ന വിഷയത്തിൽ ഡോ: ജെറിൻ ബേഗുരൂം ” ജീവിതമാകട്ടെ ലഹരി എന്ന വിഷയത്തിൽ സിവിൽ എക്സൈസ് ഓഫിസർ പ്രിൻസ് ടി.ജിയും ക്ലാസുകൾ കൈകാര്യം ചെയ്തു.വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചിരുന്നു.
എക്സെസ് വകുപ്പിൻ്റെയും വനിതാ ശിശു വികസന വകുപ്പിൻ്റെയും നേത്യത്വത്തിൽ ബോധവൽക്കരണ സ്റ്റാൾ പരിപാടി സ്ഥലത്ത് ഒരുക്കിയിരുന്നു