പാലിയേറ്റീവ് വോളന്റിയർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

Wayanad

മാനന്തവാടി:നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യകേരളം വയനാട് )
നാഷണൽ പ്രോഗ്രാം ഫോർ ഹെൽത്ത്‌ കെയർ ഓഫ് ദി എൽഡർലി പ്രോഗ്രാമിന്റെ അഭിമുഖ്യത്തിൽ ജില്ലയിലെ എൻ.എച്ച്.എം പാലിയേറ്റീവ് വോളന്റിയർമാർക്ക് വേണ്ടി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പാലിയേറ്റീവ് വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട്‌ ശ്രീകുമാരി ഉദ്ഘാടനം ചെയ്തു.പാലിയേറ്റീവ് വളന്റിയേഴ്‌സ് ജില്ലാ കോ ഓർഡിനേഷൻ പ്രസിഡണ്ട്‌ അസൈനാർ പനമരം അധ്യക്ഷനായിരുന്നു. പ്രഗത്ഭ ട്രൈനറും കൗൺസിലറുമായ ഷാനവാസ്‌ എ.കെ മോട്ടിവേഷൻ ക്ലാസ്സ്‌ നയിച്ചു. ട്രോമകെയർ, ബി.എൽ. എസ്. ഫസ്റ്റ് എയ്ഡ് ക്ലാസുകൾ കുഞ്ഞിമുഹമ്മദ് മേപ്പാടി, മനോജ്‌ പനമരം സുരേന്ദ്രൻ കൽപ്പറ്റ എന്നിവർ നൽകി. “ഹോം കെയർ അറിയേണ്ടതെല്ലാം” എന്നവിഷയത്തിൽ ലെഫ്.സ്റ്റെല്ലാജി ക്ലാസ്സ്‌ എടുത്തു. കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി വേലായുധൻ ചുണ്ടേൽ, ബേബിഎടവക, KT.കുഞ്ഞബ്ദുല്ല, നാസർ പുൽപള്ളി, അനിൽകുമാർ കൽപ്പറ്റ, അബ്ദുൾ നസീർഅഞ്ചുകുന്ന്, അസീസ് കൂളിവയൽ, അരവിന്ദൻ ബത്തേരിരവീന്ദ്രൻ പേരിയ, സുബൈദ കൽപ്പറ്റ, ഷർമിനറഷീദ്, ജമീല അസൈനാർഎന്നിവർ സംസാരിച്ചു.പാലിയേറ്റീവ് കോ ഓർഡിനേറ്റർ സ്മിത സ്വാഗതവും വനിതാ വിംഗ് സെക്രട്ടറി ശാന്തി അനിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *