മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ മാണ്ടാട് പന്നിക്കുഴി പ്രസാദ് ( 32) ആണ് മരിച്ചത്. ഈ മാസം 7 ന് രാവിലെ മാനന്തവാടി വടേരി ശിവക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. പ്രസാദും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിരെ വന്ന ചരക്കുവാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് മരിച്ചത്.
ഭാര്യ: ഗ്രീഷ്മ.