ഒമാനിൽ പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്‍ക്കാന്‍ ഉത്തരവ്.
ഒമാനി ഇതര തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനായി ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് കുറയ്ക്കാൻ ആണ് സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കിയത് .
ഫീസ് കുറയ്‍ക്കുന്നത് ഏത് തരത്തിലുള്‍പ്പെടെ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജൂൺ 1 മുതൽ ആണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. കൊവിഡ് മഹാമാരിയിൽപ്പെട്ട് നാട്ടിലെത്തിയ നിരവധി വിദേശികളുടെ തിരിച്ചുവരവിന് പുതിയ നയം വഴിയൊരുക്കും.