മാനന്തവാടി:മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലയിലെ വനിതാ തൊഴിലാളികളെ ആദരിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന അനുമോദന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയില്‍ തൊഴിലുറപ്പു പദ്ധതി ഉപയോഗപ്പെടുത്തി അധിക ജീവനോപാധി കണ്ടെത്തിയ വിവിധ പഞ്ചായത്തുകളിലെ 10 മികച്ച വനിതാ തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍, പനമരം പ്രസിഡണ്ട് ആസ്യ ടീച്ചര്‍, തരിയോട് പ്രസിഡണ്ട് ഷിബു, മുട്ടില്‍ പ്രസിഡണ്ട് നസീമാ മാങ്ങാടന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി, ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു, വികസനകാര്യ സ്ഥിരംസമിതിയംഗം കെ.വി വി ജോള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.ചന്ദ്രന്‍, പി.കെ അമീന്‍, സെക്രട്ടറി എം.കെ ജയന്‍, ജോ.ബി.ഡി.ഒ അജയഘോഷ്, ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സി.പി ജോസഫ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സാബു കെ മാര്‍ക്കോസ്, നിര്‍മ്മല തുടങ്ങിയവര്‍ സംസാരിച്ചു.