വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനുമതി നിഷേധിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ആന്റണി രാജു. ബസ് സമര പ്രഖ്യാപനത്തെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മന്ത്രിയെന്ന നിലയില്‍ ബസ് ഉടമകള്‍ തന്നെ അറിയിച്ചിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു.
ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണെന്നും ബസ് ചാര്‍ജ് വര്‍ദ്ധനവ് പരിഗണയിലാണെന്നും മന്ത്രി പറഞ്ഞു.
