മാനന്തവാടി : വിവിധ മത വിഭാഗങ്ങളുടെ ആഘോഷങ്ങള്‍ സമൂഹ നന്‍മക്ക് ഉതകുന്നതാകണമെന്ന് ഒ.ആർ. കേളു എം.എൽ.എ. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ പളളിയുടെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന സുവർണ്ണജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസവും ആത്മീയതയും സുഷ്മതയോടെ കൈകാര്യം ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുവർണ്ണജൂബിലിയോടനുബന്നിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷനല്‍ ആയുഷ്മിഷന്റെയും ആഭിമുഖ്യത്തില്‍ നടന്ന ആയൂർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. സുവർണ്ണജൂബിലി ലോഗോ രൂപകല്പന ചെയ്ത അനീസ് മാനന്തവാടിയെ നഗരസഭ സ്ഥിരം അധ്യക്ഷ അഡ്വ: സിന്ധു സെബാസ്റ്റ്യൻ ആദരിച്ചു. വികാരി ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യത വഹിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് സുവർണ്ണജൂബിലി കര്‍മ പദ്ധതി അവതരിപ്പിച്ചു. എഡിഎം എൻ.ഐ. ഷാജു, നഗരസഭാ കൗണ്‍സിലര്‍മാരായ വി.യു. ജോയി, ടിജി ജോണ്‍സണ്‍, സഹവികാരി ഫാ. എല്‍ദോ മനയത്ത്, ഫാ. ജോർജ് നെടുന്തള്ളില്‍, ട്രസിറ്റി ഷാജി മൂത്താശ്ശേരി, ഭദ്രാസന കൗൺസിൽ അംഗം ബേബി മെച്ചേരി, ഷെവലിയാര്‍ കെ.പി. മത്തായി എന്നിവർ പ്രസംഗിച്ചു.
ഡോ. ടി.എ. ഹരിഹരന്‍, ഡോ. സിജോ കുര്യാക്കോസ്, ഡോ. പി.ആര്‍. അമ്പിളി എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.
16,17,18 തിയതികളില്ർ സുവിശേഷയോഗം നടക്കും.
20 ന് നടക്കുന്ന ഡിസിട്രിക് തല വിദ്യാര്‍ഥി ക്യാംപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 9ന് ടീം ജ്യോതിർഗമയയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാംപ് ക്രിക്കറ്റ്താരം സജ്ന സജീവൻ ഉദ്ഘാടനം ചെയ്യും.