സര്‍വ്വീസ് പെന്‍ഷന്‍കാരെ അവഗണിച്ചു; ബജറ്റ് നിരാശാജനകം: കെ.എസ്.എസ്.പി.എ

Wayanad

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ സര്‍വീസ് പെന്‍ഷന്‍കാരെ പാടെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരളാ സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുമ്പില്‍ പ്രകടനവും ധര്‍ണ്ണയും തടത്തി. പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ള 8% ക്ഷാമാശ്വാസവും, തടഞ്ഞ് വെച്ച പെന്‍ഷന്‍ കുടിശ്ശികയും നല്‍കുന്നതിന് ഒരു രൂപ പോലും സംസ്ഥാന ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാത്ത നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.എസ്.പി.എ. കെ.എസ്.എസ്.പി.എ കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് കെ..സുരേന്ദ്രന്‍ അദ്ധ്യക്ഷത. വഹിച്ച ധര്‍ണ്ണ ജില്ലാ പ്രസിഡണ്ട് വേണു ഗോപാല്‍. കീഴ്‌ശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.രാമനുണ്ണി, കെ.ശശികുമാര്‍ , ഇ.ടി. സെബാസ്റ്റ്യന്‍ ടി.കെ സക്കറിയാസ്, ടി. മൈമൂന, കെ. സുബ്രമഹ്ണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *