രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും.അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചർച്ചകളാണ് മുഖ്യ അജണ്ട.
പാർട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ട് പിബി തയ്യാറാക്കും.ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ സംഘടനാ റിപ്പോർട്ട് ചർച്ച ചെയ്യും. ഇതിന് പുറമെ നിലവിലെ രാഷ്ട്രീയ സാഹചര്യം, പഞ്ചാബ് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയാകും .ഈ മാസം 25,26,27 തീയതികളിലാണ് കേന്ദ്രകമ്മറ്റി യോഗം ചേരുക.