ഇന്ത്യൻ മിസൈൽ പാകിസ്താനിൽ പതിച്ചു; അബദ്ധത്തിൽ സംഭവിച്ചതെന്ന് വിശദീകരണം

National

ന്യൂഡൽഹി: ഇന്ത്യൻ മിസൈൽ പാകിസ്താന്റെ ഭൂപ്രദേശത്ത് വീണെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. അബദ്ധത്തിൽ സംഭവിച്ച വലിയ പിഴവാണിത്.

ഹരിയാനയിലെ സിർസ വ്യോമതാവളത്തിൽ നിന്ന് കുതിച്ചുയർന്ന ഇന്ത്യയുടെ സൂപ്പർസോണിക് മിസൈൽ പാകിസ്താന്റെ ഭൂപ്രദേശമായ മിയ ചന്നുവിനടുത്ത് പതിച്ചുവെന്നാണ് ഇന്നലെ പാകിസ്താൻ ആരോപിച്ചത്. ആളപായം ഉണ്ടായില്ല, പ്രദേശത്തെ ഒരു മതില് തകർന്നുവെന്നും പാകിസ്താൻ വ്യക്തമാക്കി. വിഷയം പരിശോധിച്ച ഇന്ത്യ സ്ഥിരീകരിക്കുകയും അതിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കുകയും ചെയ്തു.

മാർച്ച് ഒൻപതിന് പതിവ് പരിശോധനയ്ക്കിടെ സംഭവിച്ച വലിയ പിഴവിൽ മിസൈൽ പറന്നുയർന്നു. ഈ മിസൈൽ പാകിസ്താന്റെ ഭൂപ്രദേശത്ത് പതിച്ചു. ഈ സംഭവം ഏറെ ദുഃഖകരമാണ്. ആളപായം ഉണ്ടായില്ല എന്നത് ആശ്വാസവുമായി. സംഭവത്തെ ഇന്ത്യൻ സർക്കാർ ഗൗരവത്തിലാണ് സമീപിക്കുന്നത്. ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *