പനമരം:ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യം മുൻ നിർത്തി പനമരം ഗവ.ഹൈസ്കൂളിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി മൂന്ന് ദിവസത്തെ പഠന പ്രോത്സാഹന പരിപാടി സംഘടിപ്പിച്ചു.പഠനം ആസ്വാദ്യകരമാക്കാനായി
സ്കൂൾ തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ അനുസരിച്ചായിരുന്നു പരിപാടി.ഹെഡ് മാസ്റ്റർ ശ്രീ മോഹൻ മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു.യു.പി വിഭാഗം അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു പരിപാടി നിർവഹണം.
