കോവിഡിന്റെ പേരിൽ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ തടഞ്ഞുവച്ച നടപടി പിൻവലിക്കണം. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്ന സാഹചര്യത്തിലും ജീവിത ചിലവുകൾ കുതിച്ചുയരുന്നതിനാലും ക്ഷമബത്ത കുടിശ്ശിക ,ലീവ് സറണ്ടർ എന്നിവ നൽകാൻ തയ്യാറാവണം. സർക്കാർ പങ്കാളിത്തത്തോടെ സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ,മെഡിസെപ്പ് ,നടപ്പിലാക്കണം. തിരഞ്ഞെടുപ്പ് സമയത്ത് എൻ.പി.എസ്.ജീവനക്കാർക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം .പ്രതിഷേധ സംഗമം ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി.അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.ടി.ഷാജി ,സംസ്ഥാന സെക്രട്ടേറിയേറ്റംഗം എൻ.ജെ. ഷിബു ,സംസ്ഥാന കമ്മറ്റിയംഗം സജി ജോൺ ,ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സി.ജി.ഷിബു ,എം.ജി.അനിൽകുമാർ ,ബ്രാഞ്ച് സെക്രട്ടറി എം.എ.ബൈജു എന്നിവർ സംസാരിച്ചു. അബ്ദുൾ ഗഫൂർ ,മുരളി വി. ,ഷിജു എം.സ്. , ബബിത മാത്യൂസ്,ജെസ്സിജോര്‍ജ് , അഭിലാഷ്മാത്യു,അന്‍വര്‍,മനോജ് കെ. വി., എന്നിവർ നേത്യത്വം നൽകി.
