സര്‍ക്കാര്‍ സര്‍വ്വീസിലെ 87 വകുപ്പുകളിലും വാര്‍ഷീക അവലോകനം നടത്തുകയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ നിയമനങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനമായ പൊതുഭരണ എംപ്ലോയ്‌മെന്റ് ബി സെല്‍ നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം എസ്.പി അമീറലി പറഞ്ഞു. കല്‍പ്പറ്റയില്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാര പങ്കാളിത്തത്തിലും ഭരണ പ്രതിനിധ്യത്തിലും പിന്നാക്കം നില്‍ക്കുന്ന SC-ST വിഭാഗങ്ങളെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തുകയും ഭരണഘടനാവകാശത്തിന് തുരങ്കം വെക്കുന്നതുമായ നടപടിയാണ് സര്‍ക്കാര്‍ തീരുമാനം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സംവരണം നിലവിലുണ്ടായിരുന്നിട്ടുപോലും അധികാരത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട ദലിത് ആദിവാസി വിഭാഗങ്ങളെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്താനുള്ള സവര്‍ണ്ണ ഗൂഢാലചനക്ക് സര്‍ക്കാര്‍ കീഴടങ്ങുകയാണ്.
കോടതികള്‍ പോലും ജാതി മേല്‍ക്കോയ്മയോട് ഓരം ചേര്‍ന്നു നില്‍ക്കുന്ന നടപ്പുകാല ഇന്ത്യയില്‍ പൂര്‍വ്വീകര്‍ സ്വപ്നംകണ്ട തുല്യനീതിയും തുലാവകാശവും നിലനിര്‍ത്താന്‍ ശക്തമായ സമര പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അതിനായ് മുഴുവന്‍ രാജ്യസ്‌നേഹികളും പ്രതിഷേധവുമായ് മുന്നിട്ടിറങ്ങണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
ജില്ലാ വൈ:പ്രസിഡന്റ് കെ.ജെ തോമസ്, സെക്രട്ടറി ബബിത ശ്രീനു, സല്‍മ അഷ്‌റഫ് നേതൃത്വം നല്‍കി. ഇ ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ദലിത് ആക്ടിവിസ്റ്റ് വിനു വയനാട്, പോരാട്ടം സ്റ്റേറ്റ് കണ്‍വീനര്‍ ഷാന്റോ ലാല്‍, മണ്ഡലം പ്രസിഡന്റ് എന്‍ ഹംസ, വേലപ്പന്‍, പി.കെ നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജന:സെക്രട്ടറി ടി നാസര്‍ സ്വാഗതവും കെ.പി സുബൈര്‍ നന്ദിയും പറഞ്ഞു.