പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിംഗ് സെല്‍, വയനാട് ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന അരികെ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പഠന സഹായി മാഗസിന് പ്രകാശനം ചെയ്തു. ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ജില്ലാ കളക്ടര്‍ എ. ഗീതയ്ക്ക് മാഗസിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ജില്ലയിലെ അധ്യാപകരുടെ നേതൃത്വത്തില്‍ പഠന സഹായി നിര്‍മ്മാണ ശില്പശാല നടത്തിയാണ് പഠനസാമഗ്രി നിര്‍മ്മിച്ചത്. പഠന സഹായി ഓണ്‍ലൈന്‍ ആയും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും.
വയനാട് ജില്ലാ കരിയര്‍ സെല്ലിന്റെ തനത് പദ്ധതിയാണ് അരികെ. ഹ്യുമാനിറ്റീസ് കൊമേഴ്സ്, സയന്‍സ് വിഭാഗങ്ങളില്‍ പഠിക്കുന്ന ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയത്. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ സഹായി തയ്യാറാക്കി പുസ്തക രൂപത്തില്‍ നല്‍കുകയെന്നതാണ് പ്രധാന ലക്ഷ്യം. കോവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടഞ്ഞ് കിടക്കുകയും പഠനം ഓണ്‍ലൈന്‍ ആവുകയും ചെയ്തപ്പോള്‍ അരികെ പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് മാനസിക, സൗഹൃദ അക്കാദമിക പിന്തുണയൊരുക്കുകയും ചെയ്തിരുന്നു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എം. മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി, ഡിവിഷന് മെമ്പര്‍മാരായ എ.എന്‍.സുശീല, മീനാക്ഷി രാമന്, കെ.ബി.നസീമ, അമല്‍ ജോയ്, ബിന്ദു പ്രകാശ് , ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി.മജീദ്, ഡി.ഇ.ഒ. എന്‍.പി. ഹരികൃഷ്ണന്, വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഹയര്‍ സെക്കണ്ടറി ജില്ലാ കോഡിനേറ്റര്‍ കെ.പ്രസന്ന, .എന്‍.എസ്.എസ്. ജില്ലാ കോഡിനേറ്റര്‍ കെ.എസ്.ശ്യാല്‍, കരിയര്‍ ഗൈഡന്‍സ് ജില്ലാ കോഡിനേറ്റര്‍ സി.ഇ.ഫിലിപ്പ്, ജില്ലാ കണ്‍വീനര്‍ കെ.ബി.സിമില്‍.എന്നിവര്‍ സംസാരിച്ചു.