കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി നടത്തുന്ന ഫോക് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ആരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പാവകളിയും മാജിക് ഷോയും ക്യാമ്പയിനിലെ പ്രധാന ആകര്‍ഷകങ്ങളാണ്. ഒരു ദിവസം 3 ഷോ വീതമാണ് ഉണ്ടാവുക. 10 മണി, 3 മണി, 5 മണി എന്നിങ്ങനെയാണ് ഷോ ക്രിമീകരിച്ചിട്ടുള്ളത്. ഇന്ന് (മാര്‍ച്ച് 11 ) കോട്ടത്തറ, തരിയോട്, വെങ്ങപ്പള്ളി പഞ്ചായത്തുകളിലും 12 ന് പൊഴുതന, വൈത്തിരി, മേപ്പാടി പഞ്ചായത്തുകളിലും ഷോകള്‍ സംഘടിപ്പിക്കും. ആദ്യത്തെ 5 ദിവസം അരീക്കോട് പ്രേമന്‍ നേതൃത്വം നല്‍കുന്ന പാവ കളിയും മാജിഷ്യന്‍ രാജീവ് മേമുണ്ടയുടെ മാജിക് ഷോയുമാണ് ക്യാമ്പയിനില്‍ അരങ്ങേറുന്നത്. വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഷോകള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടന്ന ക്യാമ്പയിനിന്റെ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാര്‍ പി.വി.എസ് മൂസ നിര്‍വഹിച്ചു. ചടങ്ങില്‍ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമന്തിനി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് കെ.എം ഷാജി, ടി.ബി, എച്ച്.ഐ.വി കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.