കല്‍പ്പറ്റ: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ വ്യാപാര ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജി.എസ്. ടി റിട്ടേണ്‍ ഫയലിലെ അപാകതകള്‍ പരിഹരിക്കുക, കടകള്‍ കയറിയുള്ള ടെസ്റ്റ് പര്‍ച്ചേസ് അവസാനിപ്പിക്കുക, 2017 മുതലുള്ള ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് തിരിച്ചടയ്ക്കാനുള്ള നോട്ടീസുകള്‍ പിന്‍വലിക്കുക, ഇ-വേ ബില്ലിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു. സമരം. ധര്‍ണ്ണാ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ്.പ്രസിഡന്റ് കെ.കെ.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഇ. ഹൈദ്രൂ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിന്‍. ടി. ജോയി, കെ. ഉസ്മാന്‍ , കെ ടി ഇസ്മായില്‍, നൗഷാദ് കരിമ്പനക്കല്‍, വനിതാ വിംഗ് സംസ്ഥാന ട്രഷറര്‍ ശ്രീജാ ശിവദാസ് , എം.വി സുരേന്ദ്രന്‍ , പി.വി മഹേഷ്, സി.വി. വര്‍ഗ്ഗീസ്, അഷ്‌റഫ് കൊട്ടാരം, ഇ.ടി. ബാബു, സി.രവീന്ദ്രന്‍, മത്തായി ആതിര, ടി.സി വര്‍ഗ്ഗീസ്, ഡോ.മാത്യൂ തോമസ്, റഷീദ്. സി, ഉണ്ണി കാമിയോ , സന്തോഷ് എക്‌സല്‍, മുനീര്‍ നെടുങ്കരണ, സിജിത്ത് ജയപ്രകാശ്, ബിന്ദു രത്‌നന്‍, സൗദ കല്‍പ്പറ്റ , ശിവദാസന്‍, റെജിലാസ് കെ.എ., പി.വൈ , മത്തായി, സംഷാദ് ബത്തേരി, അനില്‍ കുമാര്‍ ഫാല്‍ക്കണ്‍, പ്രീമേഷ് മീനങ്ങാടി, നിസാര്‍ ദില്‍വേ, പി.വി. അജിത്ത് പ്രസംഗിച്ചു