കല്‍പറ്റ:വനിത ശിശുവികസന വകുപ്പും വണ്‍ സ്റ്റോപ്പ് സെന്ററും സംയുക്തമായി അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കല്‍പറ്റയില്‍ സംഘടിപ്പിച്ച കാല്‍നടപ്രചരണ ജാഥ ജില്ലാ കളക്ടര്‍ എ.ഗീത ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കെ. വി ആശമോള്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.ഹഫ്സത്ത്, വണ്‍ സ്റ്റോപ്പ് സെന്റര്‍ ജീവനക്കാര്‍, ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍, വിവിധ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
