മാനന്തവാടി: കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും വയനാട് ജില്ലാ ഖാളിയുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് മാനന്തവാടിയില്‍ മൗനജാഥയും അനുശോചന യോഗവും നടക്കും.ഇന്ന് വൈകുന്നേരം 5 മണിക്ക് മുനിസിപ്പല്‍ ഓഫീസ് പരിസരത്തു നിന്നും മൗനജാഥ ആരംഭിച്ച് ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ, മത , സാമുദായിക നേതാക്കള്‍ ഹൈദരലി തങ്ങളെ അനുസ്മരിച്ച് സംസാരിക്കും.