സ്പോർട്സ് കിറ്റ് കൈമാറി

പനമരം:പനമരം ഗ്രാമപ്പഞ്ചായത്തിലെ യുവകായിക താരങ്ങളെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ബാലസഭ യൂണിറ്റിന് നൽകുന്ന സ്പോർട്സ് കിറ്റുകൾ കൈമാറി.പനമരം ‘ ഷോപ്പിറ്റൈൽ സ്പോർട്സ് ആൻഡ് ടോയ്സ് ‘ ഉടമ മുഹമ്മദ് ജാവിദ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ, വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ എന്നിവർക്ക് കൈമാറി.യുവപ്രതിഭകൾക്ക് വിതരണത്തിനായി എത്തിച്ച ക്രിക്കറ്റ്, ബുഡ്ബാൾ കിറ്റുകളും കാരം ബോർഡ്, ജെസ്സ് ബോർഡ് തുടങ്ങിയവയാണ് കൈമാറിയത്. ചടങ്ങിൽ വാർഡംഗങ്ങളായ വി.സി.അജിത്ത്കുമാർ, ശോഭന രാമകൃഷണൻ, രജിത വിജയൻ, അനീറ്റ ഫെലിക്സ്, കല്യാണി ബാബു, ആയിഷ ഉമ്മർ, […]

Continue Reading

നവീകരിച്ച സുൽത്താൻ ബത്തേരി – നൂൽപ്പുഴ റോഡ് നാടിന് സമർപ്പിച്ചു

നവീകരിച്ച സുൽത്താൻ ബത്തേരി- നൂൽപ്പുഴ റോഡിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയോടനുബന്ധിച്ചാണ് റോഡിൻ്റെ ഉദ്ഘാടനം നടന്നത്. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരിയെയും തമിഴ്നാട്ടിലെ പാട്ടവയൽ ടൗൺ, വിനോദസഞ്ചാര കേന്ദ്രമായ ഊട്ടി എന്നിവയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ബത്തേരി- നൂൽപ്പുഴ റോഡ്. 4 കോടി രൂപ മുടക്കിയാണ് 5.705 കി.മീ നീളമുള്ള റോഡിൻ്റെ നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. […]

Continue Reading

പോസ്റ്റ് കോവിഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച പോസ്റ്റ് കോവിഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എ. ഗീത നിർവ്വഹിച്ചു. സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് 7 ലക്ഷം രൂപ ഉപയോഗിച്ചാണ് പോസ്റ്റ് കോവിഡ് ക്ലിനിക്ക് നിർമ്മിച്ചത്. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനസ് റോസ്ന സ്റ്റെഫി അധ്യക്ഷയായി.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സക്കീന. കെ റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിൽ സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ (ന്യൂഡൽഹി) കെ.വി പ്രദീപ് കുമാർ മുഖ്യാതിഥിയായി. ജില്ലാ പ്ലാനിംഗ് ഓഫീസർ മണിലാൽ ആർ, ജില്ലാ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34, പത്തനംതിട്ട 23, ഇടുക്കി 21, കണ്ണൂര്‍ 21, മലപ്പുറം 16, ആലപ്പുഴ 11, വയനാട് 9, പാലക്കാട് 8, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,648 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 12,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 12,498 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 227 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. […]

Continue Reading

ജില്ലയില്‍ 9 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (31.03.22) 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168182 ആയി. 167147 പേര്‍ രോഗമുക്തരായി. നിലവില്‍ 73 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 66 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 953 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 6 പേര്‍ ഉള്‍പ്പെടെ ആകെ 73 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

എസ്.എസ്.എല്‍.സി പഠന ക്യാമ്പ് ആരംഭിച്ചു

വെള്ളമുണ്ട:വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ് സ്‌കൂളിലെ ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള രാപ്പകൽ എസ്.എസ്.എല്‍സി പഠന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എച്ച്.എം പി.കെ.സുധ അധ്യക്ഷത വഹിച്ചു.അബ്ദുൽ സലാം.ടി,സ്റ്റാഫ് സെക്രട്ടറി നാസർ സി, വി.കെ.പ്രസാദ്,ഷൈജ എൻ.ജെ തുടങ്ങിയവർ സംസാരിച്ചു.

Continue Reading

ആര്‍ദ്രകേരളം പുരസ്‌ക്കാരം:ഒന്നാമതെത്തി നൂല്‍പ്പുഴ പഞ്ചായത്ത്

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരം നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിന്. സംസ്ഥാന തലത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഗ്രാമ പഞ്ചായത്തായാണ് നൂല്‍പ്പുഴയെ തെരഞ്ഞെടത്തത് .10 ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്. നാല്പത് ശതമാനത്തോളം ആദിവാസി ജനത പാര്‍ക്കുന്ന നൂല്‍പ്പുഴ പഞ്ചായത്തില്‍ കോളനികളിലെ രോഗികള്‍ക്ക് ഡോക്ടറുമായി യഥാസമയം സംവദിക്കാന്‍ കഴിയുന്ന സംവിധാനമായ ടെലി മെഡിസിന്‍ പദ്ധതി, ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ദന്തപരിചരണ വിഭാഗം, തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും അതിര്‍ത്തി […]

Continue Reading

എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് തുടങ്ങും. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. 4,26,999 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് റെ​​​ഗു​​​ല​​​റാ​​​യി പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​ത്. പ്രൈ​​​വ​​​റ്റാ​​​യി 408 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​രീ​​​ക്ഷ​​​യ്ക്കി​​​രി​​​ക്കു​​​ന്നു. ​ആ​​​കെ 2,962 പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റു​​​ക​​ളുണ്ട്. ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ 9 പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലാ​​​യി 574 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​മ്പോ​​​ൾ ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ 9 സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ 882 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തും. അ​​​ടു​​​ത്ത മാ​​​സം 29ന് ​​​എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ക്കും.

Continue Reading

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചു രണ്ട് പേർ മരിച്ചു

പാലക്കാട്: വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. തിരുപ്പുര്‍ സ്വദേശികളായ ബാലാജി, മുരളീധരന്‍ എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരിയിൽ നിന്ന് മടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. സുഹൃത്തിനെ വിദേശത്തേക്ക് യാത്രയാക്കാന്‍ എത്തിയതായിരുന്നു സംഘം.

Continue Reading

പതിവുപോലെ ഇന്നും ഇന്ധന വില കൂട്ടി

രാജ്യത്തെ പതിവുപോലെ ഇന്നും ഇന്ധന വില കൂട്ടി. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് ഡീസിൽ വില വീണ്ടും നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസൽ വില 100 രൂപ 14 പൈസയാണ്.പതിനൊന്ന് ദിവസത്തിനിടെ പെട്രോളിന് ഏഴുരൂപയോളം കൂടി.ഡീസൽലിന് 6രൂപ 74 പൈസയാണ് കൂട്ടിയത്.കഴിഞ്ഞ വർഷം ഒക്ടോബർ 11ന് സംസ്ഥാനത്ത് ഡീസൽ വീല 100 കടന്നിരുന്നു. എന്നാൽ നവംബറിൽ എക്സൈസ് ഡ്യൂട്ടി കുറച്ചപ്പോൾ വില നൂറിൽ നിന്ന് താഴുകയായിരുന്നുഅഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് […]

Continue Reading