കെ.ഗോവിന്ദന്‍ നമ്പ്യാര്‍ അനുസ്മരണം നടത്തി

കണിയാരം: സിപിഐ(എം) നേതാവായിരുന്ന കെ.ഗോവിന്ദന്‍ നമ്പ്യാരുടെ രണ്ടാമത് ചരമവാര്‍ഷിക ദിനം മാനന്തവാടി കണിയാരത്ത് ആചരിച്ചു. സിപിഐ(എം) കണിയാരം ലോക്കല്‍ സെക്രട്ടറി കെ.വി ജുബൈര്‍ പതാകഉയര്‍ത്തി. എ.സോമദാസ് അധ്യക്ഷനായിരുന്നു. ടി.കെ ചന്ദ്രന്‍, രമാദേവി, ജെയിസ് വര്‍ഗ്ഗീസ്, രാജു മൈക്കിള്‍, കെ.വി രാജു, എ.കെ റൈഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

പള്ളിക്കുന്നിൽ വഴിയോര കച്ചവടങ്ങൾ നിരോധിച്ചു

കമ്പളക്കാട്: വയനാട് ജില്ല ബി കാറ്റഗറിയിലായതിനാല്‍ പള്ളിക്കുന്ന് ദേവാലയ മഹോത്സവത്തോടനുബന്ധിച്ച് ദേവാലയ പരിസരത്ത് വഴിയോര കച്ചവടങ്ങള്‍ ഉള്‍പ്പെടെ എല്ലാവിധ കച്ചവടങ്ങളും നിരോധിച്ചതായി കമ്പളക്കാട് പോലീസ് അറിയിച്ചു. ദൂരെ നിന്നും മറ്റും കച്ചവടക്കാരെത്തി കച്ചവടം നടത്താനാകാതെ തിരിച്ചു പോകേണ്ട ദുരവസ്ഥ ഒഴിവാക്കാന്‍ കൂടി വേണ്ടിയാണ് പോലീസ് മുന്നറിയിപ്പ്. ദേവാലയത്തിലെ തിരുന്നാള്‍ ഉത്സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടത്തപ്പെടുക.

Continue Reading

വയനാട് മെഡിക്കൽ കോളേജിൽ അരിവാൾ രോഗികൾക്ക് പ്രത്യേക വാർഡ് ആരംഭിക്കണം;മുസ്ലിം യൂത്ത് ലീഗ്

മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ അരിവാൾ രോഗികൾക്കായി പ്രത്യേക വാർഡ് തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു . ബത്തേരി താലൂക്ക് ആശുപത്രിയിൽ 2010 ൽ അരിവാൾ രോഗികൾക്കായി പ്രത്യേക വാർഡ് ആരംഭിച്ചിരുന്നെങ്കിലും വളരെ കുറച്ച് കാലമാണ് പ്രവർത്തിച്ചത്. ഇപ്പോഴാകട്ടെ ഇവർക്ക് കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു. പ്രതിരോധ ശക്തി തകരാറിലായ അരിവാൾ രോഗികൾക്ക് ഇതിലൂടെ കോവിഡ് ബാധിക്കാനുളള സാഹചര്യം വളരെ കൂടുതലാണ്. ചെറിയ രോഗങ്ങൾ ബാധിച്ചാൽ പോലും ദിവസങ്ങളോളം കിടത്തി […]

Continue Reading

ഐക്യ ദാര്‍ഡ്യ സദസ്സും,വിശദീകരണവും നടത്തി

കാട്ടിക്കുളം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിന് എതിരെയായും, വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന് എതിരെയായും അനിശ്ചിതകാല പണിമുടക്കിന് തയ്യാറാകേണ്ടി വന്ന പോണ്ടിച്ചേരിയിലെയും, ചണ്ഡീഗഡിലെയും വൈദ്യുതി ജീവനകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേഴ്‌സ് (എന്‍സിസിഒഇഇഇ ) കാട്ടിക്കുളത്ത് ഐക്യദാര്‍ഢ്യ സദസ്സും,പ്രകടനവും നടത്തി.

Continue Reading

വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതി

മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതി. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവകരൂപത്തിൽ ഭക്ഷണം നൽകി.ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ ബോർഡ് ഇന്ന് വീണ്ടും ചേരും.വെൻ്റിലേറ്റർ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കും.അതേസമയം ബോധം തിരിച്ചു കിട്ടിയിട്ടില്ല.പാമ്പുകടിയേറ്റതിനു പിന്നാലെ അബോധാവസ്ഥയിലായ വാവ സുരേഷ് മരുന്നുകളോടു പ്രതികരിച്ചിരുന്നില്ല. ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും പ്രവർത്തനം അതീവ ഗുരുതരാവസ്ഥയിൽ എത്തിയിരുന്നു. വിദഗ്ധ ചികിത്സയിൽ ഹൃദയത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് വീണ്ടെടുക്കാനായി.ക‍ഴിഞ്ഞ ദിവസം കോട്ടയത്തെ കുറിച്ചിയിൽ വെച്ച് മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെയാണ് […]

Continue Reading

പെഗാസസ് ; ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും

ബജറ്റ് അവതരണത്തിന് ശേഷം പാർലമെന്റിന്റെ ഇരു സഭകളുടെയും സ്വാഭാവിക സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും.കൊവിഡ് പശ്ചാത്തലത്തിൽ ഇരു സഭകളും വെവ്വേറെ സമയങ്ങളിലാണ് സമ്മേളിക്കുക.രാവിലെ 10 മണിക്ക് രാജ്യസഭയും, വൈകിട്ട് നാല് മണി മുതൽ ലോക്സഭയും ചേരും. ഇരു സഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയാണ് പ്രധാന അജണ്ട.അതേ സമയം പെഗാസസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരു സഭകളും പ്രക്ഷുബ്ധമാകും.സഭാ സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ ഐടി മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ സഭയെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിൽ പ്രതിപക്ഷം അവകാശ ലംഘന […]

Continue Reading

മോൻസനെതിരെ ഒരു കേസ് കൂടി

86 ലക്ഷം രൂപയുടെ ആഢംബര കാറുകൾ തട്ടിയെടുത്തതിന് പുരാവസ്തു- തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. ബംഗളൂരു സ്വദേശിയും മഹാബലേശ്വർ കാർ സർവീസ് സ്റ്റേഷൻ ഉടമയുമായ കെ. രാജേഷാണ് പരാതിക്കാരൻ.ഇതോടെ മോൻസണെതിരെയുള്ള കേസുകളുടെ എണ്ണം 14 ആയി.2019ലാണ് കോടീശ്വരനാണെന്ന് വിശ്വസിപ്പിച്ച് ബംഗളൂരുവിലെത്തിയ മോൻസൺ കാറുകൾ പണം നൽകാതെ കൈക്കലാക്കിയത്.പോക്‌സോയടക്കം നാല് കേസുകളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.ശേഷിക്കുന്നവയിലും കുറ്റപത്രം ഉടൻ നൽകും.കലൂരും ചേർത്തലയിലുമായി 30 ആഢംബര വാഹനങ്ങളാണ് മോൻസണുള്ളത്. ഒരെണ്ണം […]

Continue Reading

ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണം ; ക്രൈംബ്രാഞ്ച് ഇന്ന് ആലുവ കോടതിയെ സമീപിക്കും

ദിലീപ് ഉള്‍പ്പെടെയുളള പ്രതികളുടെ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് ആലുവ കോടതിയെ സമീപിക്കും. പ്രതികളുടെ ഫോണുകള്‍ നേരിട്ട് വാങ്ങേണ്ട ആവശ്യമില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.കോടതിയാണ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ച് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈമാറേണ്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിക്ക് കത്ത് നല്‍കും.തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കാനാകും ആവശ്യപ്പെടുക. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഇന്നലെ രാത്രിയോടെയാണ് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചത്.

Continue Reading

കോവിഡ് രോഗികള്‍ക്കുളള ഡയാലിസിസ് യൂണിറ്റ് പനമരത്ത്

പനമരം:പനമരം സി.എച്ച്.സിയിലെ ഡയാലിസിസ് യൂണിറ്റിനെ കോവിഡ് ബാധിച്ച ഡയാലിസിസ് രോഗികകളെ മാത്രം ചികില്‍സിക്കുന്നതിനുളള യൂണിറ്റാക്കി മാറ്റും. നിലവില്‍ ഇവിടെ ഡയാലിസിസ് നടത്തുന്നവര്‍ക്ക് തൊട്ടടുത്തുളള ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ / സ്വകാര്യ ഡയാലിസിസ് യൂണിറ്റില്‍ ചികില്‍സ നല്‍കും. ഇതിനാവിശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡയാലിസിസ് രോഗികള്‍ക്ക് ഇടയിലും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ക്ക് പ്രത്യേകമായി ഒരു ഡയാലിസിസ് യൂണിറ്റ് സജ്ജമാ ക്കുന്നത്. ജില്ലയിലെ പലഭാഗത്ത് നിന്നും കോവിഡ് ബാധിച്ച ഡയാലിസിസ് രോഗികളെ […]

Continue Reading

രാജ്യത്തെ ആദ്യത്തെ അക്കൗണ്ടിംഗ് ഫിനിഷിംഗ് സ്കൂൾ ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങും

കോട്ടയം: വിദേശ മാതൃകയിൽ അക്കൗണ്ടിംഗ് രംഗത്ത് ഫിനിഷിംഗ് സ് കൂൾ കേരളത്തിലും പ്രവർത്തനം തുടങ്ങുന്നു. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെ.എസ്. അക്കൗണ്ടിംഗ് കൺസൾട്ടൻസി സർവീസസിന് കീഴിലാണ് ജെ എസ് ഫിനിഷിംഗ് സ്കൂൾ ആരംഭിക്കുന്നത്. അക്കൗണ്ടിംഗ് മേഖലയിൽ കോവിഡ് കാലത്ത് പഠനം പൂർത്തിയാക്കിയവരെയും ജോലി നഷ്ടപ്പെട്ടവരെയും ഓൺലൈൻ പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് പ്രൊഫഷണലുകളാക്കി മാറ്റുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന്സാമ്പത്തിക-അക്കൗണ്ടിംഗ് രംഗത്തെ വിദഗ്ധയും ജെ.എസ്. കൺസൾട്ടൻസി മനേജിംഗ് ഡയറക്ടർ ജയശ്രീ വിജയകുമാർ, ഡയറക്ടർ അനു അബ്രാഹം എന്നിവർ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.എറണാകുളം […]

Continue Reading