എടവക:പുതുക്കിപണിത എടവക പഞ്ചായത്തിലെ ചങ്ങാടക്കടവ് അംഗൺവാടിയുടെ ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു.വാർഡ് മെമ്പർ തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ വച്ച് അംഗ അംഗൺ വാടിക്ക് സൗജന്യമായ് സ്ഥലം നൽകിയ സതി സുകുമാരനെ ആദരിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീറ ഷിഹാബ്,ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ,സ്റ്റാന്റിംഗ് ചെയർമാരായ ജോർജ് പടകൂട്ടിൽ,ജെൻസി ബിനോയ്,സി.ഡി.പി. ഒ രാജാംബിക. ലിസി ജോൺ,ഷമീൽ സി എച്ച്, ബിജു യു.വി ഗിരിജ കെ.പി തുടങ്ങിയവർ സംസാരിച്ചു.
