വെള്ളമുണ്ട:ജില്ലയിൽ എല്ലായിടത്തും ഗ്രന്ഥശാലാ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം പുതിയ 100 ഗ്രന്ഥശാലകൾ കൂടി ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ ഗ്രന്ഥശാലകളിലേക്ക് പുസ്തകം സമാഹരിക്കുന്നതിനായുള്ള ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയം തല ക്യാമ്പയിനിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പുസ്തകങ്ങൾ സംഭാവന നൽകി പങ്കാളിയായി.
വായനശാല സെക്രട്ടറി വിപിൻ വർഗീസ്,നിർവാഹക സമിതിയംഗം
സിജോ ടി.ജെ തുടങ്ങിയവർ സംബന്ധിച്ചു.
